• HOME
  • »
  • NEWS
  • »
  • film
  • »
  • മുക്കത്തെ പെണ്ണെ... ഗായകൻ ഇനി സിനിമ സംവിധായകൻ

മുക്കത്തെ പെണ്ണെ... ഗായകൻ ഇനി സിനിമ സംവിധായകൻ

Mukkathe Penne singer to direct a movie | മഖ്ബൂൽ മൻസൂർ ഒരുക്കുന്ന 'വള വള' അണിയറയിൽ ഒരുങ്ങുകയാണ്

  • Last Updated :
  • Share this:
    'എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ...' എന്ന് നിന്റെ മൊയ്തീനിലെ അനശ്വര പ്രണയ ഗാനം എഴുതി, ആലപിച്ച മഖ്ബൂൽ മൻസൂർ സിനിമാ സംവിധായകനാവുന്നു. വേറിട്ടൊരു പ്രമേയവുമായി മഖ്ബൂൽ മൻസൂർ ഒരുക്കുന്ന 'വള വള' അണിയറയിൽ ഒരുങ്ങുകയാണ്. സാം ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം നെയിബർഹുഡ് എന്റർടൈന്മെന്റ്സാണ്. പേര് പോലെ വ്യത്യസ്തമായി ഏപ്രിൽ ഒന്നാം തിയതിയാണ് ചിത്രം അനൗൺസ് ചെയ്തത്. ഏപ്രിൽ 25ന് ചിത്രീകരണം ആരംഭിക്കും. മലയാള സിനിമയിലെ ശ്രദ്ധേയ താരങ്ങൾ വേഷമിടും.



    ആർ.എസ്. വിമൽ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ചിത്രമാണ് എന്ന് നിന്റെ മൊയ്‌തീൻ. ചിത്രത്തിലെ മൊയ്തീന്റെയും, കാഞ്ചന മാലയുടെയും പ്രണയം വിളിച്ചോതുന്ന എന്നിലെ എല്ലിനാൽ പടച്ച പെണ്ണെ... എന്ന ശ്രദ്ധേയ ഗാനമാണ് മഖ്‌ബൂൽ വരികളെഴുതി ആലപിച്ചത്. ഗോപി സുന്ദറാണ് സംഗീതം.

    First published: