• HOME
  • »
  • NEWS
  • »
  • film
  • »
  • Live movie | മാധ്യമ ലോകത്തു നിന്നും 'ലൈവ്' ആകാൻ മംമ്ത, സൗബിൻ, ഷൈൻ, പ്രിയ; പുതിയ ചിത്രത്തിനു തുടക്കം കുറിക്കുമ്പോൾ

Live movie | മാധ്യമ ലോകത്തു നിന്നും 'ലൈവ്' ആകാൻ മംമ്ത, സൗബിൻ, ഷൈൻ, പ്രിയ; പുതിയ ചിത്രത്തിനു തുടക്കം കുറിക്കുമ്പോൾ

മംമ്താ മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയാ വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ലൈവ്

ലൈവ്

  • Share this:
'ഒരുത്തീ' എന്ന ചിത്രത്തിനു ശേഷം വി.കെ. പ്രകാശ് (V.K. Prakash) സംവിധാനം ചെയ്യുന്ന 'ലൈവ്' (Live movie) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ 18 വെള്ളിയാഴ്ച്ച കൊച്ചിയിൽ ആരംഭിച്ചു. അഞ്ചുമന ദേവീക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് ആരംഭം കുറിച്ചത്. നിർമ്മാതാക്കളായ ദർപ്പൺ ബംഗേ ജാ, നിധിൻ കുമാർ, വി.കെ. പ്രകാശ്, തിരക്കഥാകൃത്ത്, എസ്. സുരേഷ് ബാബു, അഭിനേതാക്കളായ സൗബിൻ ഷാഹിർ, മംമ്താ മോഹൻദാസ്, എന്നിവരും അണിയറ പ്രവർത്തകരും ചേർന്നു ഭദ്രദീപം തെളിയിച്ചു.

മംമ്താ മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയാ വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. എസ്. സുരേഷ് ബാബുവാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.

ഒരുത്തീക്കു ശേഷം വി.കെ. പ്രകാശും എസ്. സുരേഷ് ബാബുവും വീണ്ടും ഒത്തുചേരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അൽഫോൻസ് ജോസഫിൻ്റേതാണു സംഗീതം. നിഖിൽ എസ്. പ്രവീൺ ഛായാഗ്രഹണവും സുനിൽ എസ്. പിള്ള എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം - ദുണ്ടു രാജിവ് രാധ, മേക്കപ്പ് - രാജേഷ് നെന്മാറ,
കോസ്റ്റ്യും ഡിസൈൻ - ആദിത്യാ നാണു., ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ആഷിക്ക് കെ., ലൈൻ പ്രൊഡ്യൂസർ - ബാബു മുരുകൻ, ലൈൻ പ്രൊഡക്ഷൻ - ട്രെൻഡ്സ് ആൻ്റ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്. ഫിലിംസ് 24 & ദർപ്പൺ ബംഗേജാ പ്രസൻ്റസിൻ്റെ ബാനറിൽ, ദർപ്പൺ ബംഗ്രേജാ, നിധിൻ കുമാർ എന്നിവരാണ് നിർമ്മാണം. ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - നിദാദ്.

Summary: Live, a new film under VK Prakash's direction, has started production in Kochi. Mamtha Mohandas, Priya Varier, Soubin Shahir, and Shine Tom Chacko make up its impressive cast. According to the description, the movie is a social thriller that tells a media industry story. 'Unfurling the title poster of LIVE, a social thriller, my next film featuring Mamta Mohandas, Soubin Shahir, Shine Tom Chacko and Priya P Varrier in lead, under the banner of Films 24, spearheaded by Darrpan Bangejaa and Nitin Kumar' VKP captioned the announcement poster
Published by:user_57
First published: