വെറും പ്രണയം മാത്രമല്ല, മുന്തിരി മൊഞ്ചൻ പറയുന്നത് ജീവിതമാണ്

Munthiri Monjan movie all set to hit the theatre tomorrow | 'മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ' ഡിസംബര്‍ ആറിന് പ്രദർശനത്തിനെത്തുന്നു

News18 Malayalam | news18-malayalam
Updated: December 5, 2019, 4:34 PM IST
വെറും പ്രണയം മാത്രമല്ല, മുന്തിരി മൊഞ്ചൻ പറയുന്നത് ജീവിതമാണ്
മുന്തിരി മൊഞ്ചനിൽ സലിം കുമാറിന്റെ പ്രതീകാത്മക കഥാപാത്രം
  • Share this:
നവാഗത സംവിധായകന്‍ വിജിത് നമ്പ്യാർ ചിത്രം 'മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ' ഡിസംബര്‍ ആറിന് പ്രദർശനത്തിനെത്തുന്നു. ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരി മൊഞ്ചന്‍. മനേഷ് കൃഷ്ണയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഫ്രൈഡെ, ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപാരത എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മനേഷ് കൃഷ്ണന്‍ നായകനാകുന്ന ചിത്രം കൂടിയാണിത്. ഗോപിക അനിലാണ് ചിത്രത്തിലെ നായിക.

ഒരു റൊമാന്റിക് ഫണ്‍ ജോണറിലുള്ള ഒരു സിനിമ എന്നതിലുപരി ഇടക്കിടെ ഓര്‍ത്തെടുക്കുകയും പരിഹാരമില്ലാതെ എങ്ങുമെത്താതെ മുങ്ങിപോകുകയും മനഃപൂര്‍വം മറന്നു പോവുകയും ചെയ്യുന്ന ചില സാമൂഹിക പ്രശ്‌നങ്ങളെ ഓര്‍മ്മപെടുത്താനായി ചില കാര്യങ്ങള്‍ മുന്തിരി മൊഞ്ചന്‍ സംവദിക്കാന്‍ ശ്രമിക്കുകയാണ്. പ്രണയത്തിന്റെ ചില സയന്റിഫിക് വശങ്ങളിലൂടെ കടന്നു പോകുന്ന സിനിമ എത്തിച്ചേരുന്നത് വ്യത്യസ്തമായ ചില സംഭവങ്ങളിലെക്കാണ്. ആരെയും കുറ്റപ്പെടുത്താനോ അപകീര്‍ത്തി പെടുത്താമോ ശ്രമിക്കുന്നില്ല എങ്കിലും ചില കാര്യങ്ങള്‍ ഓര്മപെടുത്താന്‍ ശ്രമിക്കുന്ന മുന്തിരി മൊഞ്ചന്‍ തീര്‍ത്തും ഒരു ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ് എന്നാണ് സംവിധയകാന്‍ വിജിത് നമ്പ്യാര്‍ അവകാശപ്പെടുന്നത്.

മെഹറലി പോയിലുങ്ങല്‍ ഇസ്മായിലും മനുഗോപാലും ചേര്‍ന്ന് ഒരുക്കിയ തിരക്കഥക്കു ഷാന്‍ഹാഫ്സലി ഛായാഗ്രഹണം നിര്‍വഹിച്ചു അനസ് മുഹമ്മദ് എഡിറ്റ് ചെയ്തു പി കെ അശോകന്‍ നിര്‍മിച്ചു. ഡിസംബര്‍ 6നു തീയേറ്ററുകളില്‍.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സലിംകുമാര്‍ രസകരമായ കഥാപാത്രവുമായി എത്തുന്ന ചിത്രം കൂടിയാണ് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ. മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ എന്ന പേര് തീര്‍ത്തും വ്യത്യസ്ഥമാണ്. ഈ പേരിന് പിന്നിലെ സസപെന്‍സ് പൊളിച്ച് നേരത്തെ ഗോപിക എത്തിയിരുന്നു. 'മലബാര്‍ ഏരിയയില്‍ ചില സ്ഥലങ്ങളില്‍ ഫ്രീക്ക് എന്ന് പറയുന്നതിന് പകരം ഉപയോഗിക്കുന്ന പേരാണ് മുന്തിരി മൊഞ്ചന്‍ എന്നുള്ളത്. ചിത്രത്തില്‍ തവള എന്നു പറയുന്ന കഥാപാത്രം ചെയ്യുന്നത് സലിം കുമാറാണ്. അപ്പോള്‍ ഒരു തവള ചിത്രത്തിന്റെ കഥ നറേറ്റ് ചെയ്യുന്നത് സംഭവം. അതുകൊണ്ടാണ് ചിത്രത്തിന് മുന്തിരി മൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥയെന്ന് പേരിട്ടിരിക്കുന്നത്' എന്നാണ് ഗോപിക പറയുന്നത്.

സലിംകുമാര്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് നടി കൈരാവി തക്കറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ അശോകനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ വിജിത് നമ്പ്യാര്‍ തന്നെ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് മനു ഗോപാലും മൊഹറലി പൊയ്ലുങ്ങല്‍ ഇസ്മായിലുമാണ്. കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളായിട്ടാണ് ചിത്രീകരണം പൂര്‍ത്തീകരിച്ചത്.
First published: December 5, 2019, 4:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading