ഒരു തവള പറഞ്ഞ കഥ ചൊല്ലി 'മുന്തിരി മൊഞ്ചന്‍'

Munthiri Monjan movie is here | സലിം കുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രം മുന്തിരി മൊഞ്ചനിലെ പ്രത്യേകതയാണ്

news18-malayalam
Updated: September 25, 2019, 10:13 AM IST
ഒരു തവള പറഞ്ഞ കഥ ചൊല്ലി 'മുന്തിരി മൊഞ്ചന്‍'
Munthiri Monjan movie is here | സലിം കുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രം മുന്തിരി മൊഞ്ചനിലെ പ്രത്യേകതയാണ്
  • Share this:
നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ‘മുന്തിരിമൊഞ്ചന്‍- ഒരു തവള പറഞ്ഞ കഥ’ ഒക്ടോബര്‍ 25 ന് തിയറ്ററുകളിലെത്തും. യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ജോണറാണ്. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മ്മിക്കുന്ന മുന്തിരി മൊഞ്ചൻറെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്.

ഒരു തീവണ്ടി യാത്രയില്‍ കണ്ടുമുട്ടുന്ന രണ്ടു പേരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപികയും (കൈരാവി തക്കര്‍). അവിചാരിതമായി കണ്ടുമുട്ടി പരിചയപ്പെടുന്ന ഇവരുടെ ജീവിതത്തിലേക്ക് ചില പ്രശ്‌നങ്ങൾ കടന്നു വരുകയാണ്. ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക്‌ ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ് (ഗോപിക അനില്‍). ഇവർ തമ്മിലുള്ള മനോഹരമായ സൗഹൃദ നിമിഷങ്ങൾ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരി മൊഞ്ചന്റെ ഇതിവൃത്തം.

സലിം കുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രം മുന്തിരി മൊഞ്ചനിലെ മറ്റൊരു പ്രത്യേകതയാണ്. ന്യൂജെന്‍ കുട്ടികളെ ഫ്രീക്കന്മാര്‍ എന്നും മറ്റും വിളിക്കുന്നതുപോലെ മലബാറില്‍ തമാശ കലര്‍ത്തിവിളിക്കുന്ന പേരാണ് മുന്തിരിമൊഞ്ചന്‍. മലബാറിന്റെ മെഫില്‍ ഗാനത്തിന് പുറമെ സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണ് മുന്തിരി മൊഞ്ചനെന്നും സംവിധായകന്‍ വിജിത് നമ്പ്യാർ വ്യക്തമാക്കി.

ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, കെ.എസ്.ചിത്ര, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍, ശ്രേയ ജയദീപ്, സുധാമയി നമ്പ്യാര്‍ എന്നിവര്‍ പാടുന്ന മനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സംവിധായന്‍ വിജിത്ത് നമ്പ്യാര്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീതം ചിട്ടപ്പെടുത്തിയത്.

മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍, സലിംകുമാര്‍, ഇന്നസന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍,ദേവന്‍, സലീമ തുടങ്ങിയവരാണ് ചിത്രത്തിലെ താരനിര.

First published: September 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading