ഇന്റർഫേസ് /വാർത്ത /Film / കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും ഒന്നിക്കുന്നു; പൃഥ്വിരാജ് നായകനാകുന്നു 'തീർപ്പ്'

കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും ഒന്നിക്കുന്നു; പൃഥ്വിരാജ് നായകനാകുന്നു 'തീർപ്പ്'

theerppu

theerppu

“വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് – തീർപ്പ്!”

  • Share this:

ദിലീപിനെ നായകനാക്കി കമ്മാരസംഭവം ഒരുക്കിയ രതീഷ് അമ്പാട്ടിന്റെ പുതിയ ചിത്രം അന്നൗൺസ് ചെയ്‌തു. തീർപ്പ് എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. “വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് – തീർപ്പ്!” എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയാണ്.

വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് - തീർപ്പ്! #Theerppu

Here is the title poster of...

Posted by Rathish Ambat on Saturday, January 2, 2021

വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് നിർമ്മാണം. ഫെബ്രുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും.

First published:

Tags: Murali Gopy, Prithviraj, Producer Vijay Babu