HOME » NEWS » Film » MOVIES MURALI GOPY GIVES A BEFITTING REPLY TO A QUIRKY COMMENT UNDER HIS

ലൂസിഫർ 2 നടന്നില്ലെങ്കിൽ മുട്ടുകാൽ തല്ലി ഒടിക്കും എന്ന് ആരാധകൻ; ചൂടോടെ മറുപടി കൊടുത്ത് മുരളി ഗോപി

Murali Gopy gives a befitting reply to a quirky comment under his post | ക്ഷമകെട്ട ഒരാരാധകൻ നേരെ പോയത് തിരക്കഥാകൃത്ത് മുരളി ഗോപിയുടെ പോസ്റ്റിനു കീഴിൽ

news18india
Updated: May 27, 2019, 6:53 PM IST
ലൂസിഫർ 2 നടന്നില്ലെങ്കിൽ മുട്ടുകാൽ തല്ലി ഒടിക്കും എന്ന് ആരാധകൻ; ചൂടോടെ മറുപടി കൊടുത്ത് മുരളി ഗോപി
മുരളി ഗോപി
  • Share this:
ലൂസിഫറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന വാർത്ത കുറച്ചു നാളുകളായി ആരാധകർക്കിടയിൽ പ്രതീക്ഷകൾ നൽകി കടന്നു പോകുന്നു. ക്ഷമകെട്ട ഒരാരാധകൻ നേരെ പോയത് തിരക്കഥാകൃത്ത് മുരളി ഗോപിയുടെ പോസ്റ്റിനു കീഴിൽ. പിന്നെ ഒരു കമന്റും; "#L2 നടന്നില്ലേൽ മുട്ടു കാൽ ഞാൻ തല്ലി ഒടിക്കും !!! എന്നെ അറിയാല്ലോ!!" മുരളി ഗോപിക്കാനോ മറുപടി ഡയലോഗിന് പഞ്ഞം? പോസ്റ്റിന്റെ ചൂടാറും മുൻപേ റിപ്ലൈ വന്നു. “അറിഞ്ഞില്ല... ആരും പറഞ്ഞില്ല...” അനിയാ... അടങ്ങ്!" മുരളിയുടെ മറുപടിക്കു നൂറുകണക്കിന് ലൈക്കും അതിനും താഴെ തുരുതുരാ മറ്റ് റിപ്ലൈകളും വരാൻ അധികം വൈകിയില്ല.

മുരളി ഗോപിയുടെ പോസ്റ്റിന് താഴെ വന്ന കമന്റും മറുപടിയും


മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രാം ഖുറേഷി എന്ന അധോലോക നായകന്റെ ഫസ്റ്റ് ലുക്കാണ് പൃഥ്വിരാജ് അവസാന പോസ്റ്ററിൽ അവതരിപ്പിച്ചത്. 'അവസാനം ആരംഭത്തിന്റെ തുടക്കം' ‌എന്ന അടിക്കുറിപ്പും പോസ്റ്ററിനൊപ്പം പൃഥ്വിരാജ് നല്‍കി. സിനിമയുടെ രണ്ടാംഭാഗം വരുന്നുവെന്ന അഭ്യൂഹങ്ങൾ സജീവമാക്കുന്നതിനിടെ ആയിരുന്നു ഈ വരവ്. ഇത് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടി എന്ന് തന്നെ പറയാം.

മലയാള സിനിമയിലെ കോടി ക്ളബ്ബുകൾ സ്വന്തമായുള്ള മോഹൻലാൽ, മലയാളത്തിന് ആദ്യ 200 കോടിയുടെ വിജയം നേടിക്കൊടുത്ത ചിത്രമാണിത്. മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ലൂസിഫർ. 50 കോടി ക്ലബ്ബിൽ പേരുള്ള മലയാള സിനിമയിലെ നടനും, നിർമ്മാതാവും സംവിധായകനും എന്ന നേട്ടം പൃഥ്വിരാജിന് നേടിക്കൊടുക്കുക കൂടി ചെയ്തു ലൂസിഫർ.മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. നിലവിൽ ആമസോൺ പ്രൈമിൽ ലൂസിഫർ കാണാവുന്നതാണ്.

First published: May 27, 2019, 6:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories