• HOME
  • »
  • NEWS
  • »
  • film
  • »
  • L2 Empuraan | കലാപമുയരുമ്പോൾ, ഇരുൾ വീഴുമ്പോൾ, അവൻ മടങ്ങിവരും; വരുന്നു... 'L2 എമ്പുരാൻ'

L2 Empuraan | കലാപമുയരുമ്പോൾ, ഇരുൾ വീഴുമ്പോൾ, അവൻ മടങ്ങിവരും; വരുന്നു... 'L2 എമ്പുരാൻ'

Murali Gopy hints L2 Empuraan is in the offing | 'L2 എമ്പുരാൻ' അണിയറയിൽ ഒരുങ്ങുന്നതിന്റെ സൂചനയുമായി മുരളി ഗോപി. കമന്റുമായി പൃഥ്വിരാജ്

L2 എമ്പുരാൻ

L2 എമ്പുരാൻ

  • Share this:
    മലയാള സിനിമയിലും 200 കോടി ക്ലബ് സാധ്യമെന്നു തെളിയിച്ച മോഹൻലാൽ- പൃഥ്വിരാജ്- മുരളി ഗോപി (Mohanlal - Prithviraj- Murali gopy) കൂട്ടുകെട്ടിൽ ഒരുങ്ങിയ ലൂസിഫറിന്റെ (Lucifer) രണ്ടാം ഭാഗമായ 'L2 എമ്പുരാൻ' (L2 Empuraan) തയാറെടുക്കുന്നതായി തിരക്കഥാകൃത്തിന്റെ സൂചന. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ രചന പൂർത്തിയായതിന്റെ സന്ദേശം പ്രേക്ഷകർക്ക് ലഭിക്കുന്നു. 'L2E The Screenplay' എന്ന് പുറംചട്ടയിൽ കുറിച്ച പുസ്തകവും അതിനു മേലൊരു തടിച്ച പേനയും കാണാം. 'കലാപമുയരുമ്പോൾ, ഇരുൾ വീഴുമ്പോൾ... എല്ലാം നേരെയാക്കാൻ അവൻ മടങ്ങിവരും. പിശാചിന്റെ നിയമം!' എന്ന് സംവിധായകൻ പൃഥ്വിരാജ് കമന്റ് ചെയ്തിരിക്കുന്നു.

    ആദ്യ ഭാഗത്തിൽ അബ്രാം ഖുറേഷി എന്ന മോഹൻലാൽ കഥാപാത്രം അവസാനിച്ചിടത്തു നിന്നാകുമോ എമ്പുരാന്റെ തുടക്കം എന്ന ആകാംക്ഷയിലാണ് പ്രേക്ഷകരും ആരാധകരും. 2019 ജൂണിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പൃഥ്വിരാജ് പറയുന്നതനുസരിച്ച്, ഈ ചിത്രം ‘ലൂസിഫറിന്റെ’ തുടർച്ചയായിരിക്കില്ല, എന്നാൽ ലൂസിഫറിന് മുമ്പും ശേഷവും സംഭവിച്ചതിന്റെ ഒരു ദൃശ്യം നൽകും.

    അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, ‘ലൂസിഫറിന്റെ’ അടുത്ത ഭാഗം ‘L2: എമ്പുരാൻ’ എന്ന പേരിൽ വലിയ തോതിൽ ഒരുക്കുമെന്നും മെയ് മാസത്തോടെ തിരക്കഥ പൂർത്തിയാക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും മുരളി ഗോപി പറഞ്ഞിരുന്നു. എന്തായാലും ആ ദൗത്യം പൂർത്തിയായതായി ഇതിൽ നിന്നും മനസിലാക്കാം. അതിന് ശേഷം പൃഥ്വിരാജ് സുകുമാരനുമായി ഗഹനമായ ചർച്ച നടത്തും.



    ജോർദാനിൽ പുരോഗമിക്കുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിന്റെ തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോൾ. അടുത്തിടെ കൊച്ചിയിൽ നടന്ന ഓഡിഷൻ, ദീർഘകാലമായി കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രം 'കാളിയന്റെ' സൂചനകളും നൽകിക്കഴിഞ്ഞു.

    നായകൻ മോഹൻലാൽ ആകട്ടെ ആദ്യ സംവിധാന സംരംഭത്തിന്റെ തിരക്കിലും. ഇപ്പോൾ തന്റെ ചിത്രമായ 'ബറോസ്' ലുക്കിലാണ് മോഹൻലാൽ പൊതുവേദികളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെടുന്നത്. ഈ കുട്ടികളുടെ ഫാന്റസി ചിത്രത്തിലൂടെയാണ് താരം സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോ പുന്നൂസാണ് ‘ബറോസ്’ എഴുതിയിരിക്കുന്നത്. 2021 മാർച്ചിൽ ചിത്രീകരണം ആരംഭിച്ച ചിത്രം ഈ വർഷം അവസാനം സ്‌ക്രീനിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Summary: Posting a pic on his Facebook handle, Murali Gopy hints L2: Empuraan is ready to take off. What comprises a notebook, a pen and a note 'L2E: The Screenplay' has received a comment from none other than director Prithviraj Sukumaran himself. 'When chaos arises and darkness descends.. he will return to reset the order. The Devil’s order!' he wrote
    Published by:user_57
    First published: