നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?' തിരിച്ചു വിളിച്ച ഗുരുവിനെ സ്മരിച്ച് മുരളി ഗോപി

  'ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?' തിരിച്ചു വിളിച്ച ഗുരുവിനെ സ്മരിച്ച് മുരളി ഗോപി

  ഭരത് ഗോപിയുടെ മകനായ മുരളീഗോപി ലാൽ ജോസ് സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ രസികനിലൂടെയാണ് നടനായും തിരക്കഥാകൃത്തായും പിന്നണി ഗായകനായും അരങ്ങറിയത് .

  bhramaram_mohnalal_muraligopi

  bhramaram_mohnalal_muraligopi

  • News18
  • Last Updated :
  • Share this:
   രസികൻ കഴിഞ്ഞ് അഞ്ചു വർഷത്തിനു ശേഷമാണ് ഭ്രമരം വരുന്നത്. അതിൽ മോഹൻ ലാലിന്റെ ശിവൻ കുട്ടിയ്‌ക്കൊപ്പമുള്ള ഡോ. അലക്സ് വർഗീസായാണ് മുരളി ഗോപിയുടെ രണ്ടാം വരവ്. പിന്നീട് ശ്രദ്ധേയമായ നിരവധി വേഷങ്ങളും ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് റെഫ്ട്, എന്നിവയുൾപ്പെടെയുള്ള തിരക്കഥകളുമായി മലയാള സിനിമയിലെ പ്രധാനികളിൽ ഒരാളായി. ഒടുവിൽ ലൂസിഫർ എന്ന മലയാളത്തിലെ സർവ കാല റെക്കോഡ് തകർത്ത പണംവാരിപ്പടത്തിനും രചന നിർവഹിച്ചു.

   ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ആദ്യ ഉദ്യമത്തിനു ശേഷം സിനിമയിലേക്കുള്ള തന്റെ തിരിച്ചു വരവിന് കാരണക്കാരനായ വ്യക്തിയെ അനുസ്മരിക്കുകയാണ് ബ്ലെസി സംവിധാനം ചെയ്ത ഭ്രമരം സിനിമയുടെ പത്താം വാർഷികത്തിൽ മുരളി ഗോപി.

   അവസാനിച്ചിടത്ത് നിന്നും ആരംഭം; വരുന്നു L2 എമ്പുരാൻ

   'ഭ്രമരം' തിയേറ്ററുകളിൽ എത്തിയിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. 2004 ലെ സിനിമയിലേക്കുള്ള ആദ്യ ചുവടിന് ശേഷം, പിന്നെ വന്ന ഓഫറുകൾ ഒന്നും എടുക്കാതെ വിദേശത്തേക്ക് സ്വയം നാടുകടത്തി, പ്രവാസത്തിന്റെ സുഖമുള്ള വെയിലേറ്റ് കാലം കഴിക്കുമ്പോഴാണ് ബ്ലെസ്സിയേട്ടൻ എന്നെ കണ്ട് സംസാരിക്കണം എന്ന് എന്റെ ഉറ്റ ചങ്ങാതി രതീഷ് അമ്പാട്ടിനോട് പറയുന്നത്. തിരുവനന്തപുരത്തെ മാസ്ക്കോട്ട് ഹോട്ടലിൽ ഇരുത്തി അദ്ദേഹം, എന്നെ ഒരു ജ്യേഷ്ഠ സഹോദരന്റെ എല്ലാ അധികാരത്തോടെയും വാത്സല്യത്തോടെയും, സിനിമയിലേക്ക് ഒരു നടനായും എഴുത്തുകാരനായും ഒക്കെ മടങ്ങി വരേണ്ട ആവശ്യകതയെ കുറിച്ച് ഒരുപാട് സംസാരിച്ചു. 'ഭ്രമരത്തിൽ' ഒരു പ്രധാന കഥാപാത്രമായി എന്നെയാണ് മനസ്സിൽ കണ്ടതെന്നും അത് ഞാൻ തന്നെയായിരിക്കും ചെയ്യുന്നതെന്നും വളരെ ഉറപ്പോടെ അദ്ദേഹം പറഞ്ഞു. “ഞാൻ സിനിമ ഉപേക്ഷിച്ചതാണ്, ചേട്ടാ. ഇനി വേണോ?” എന്ന ചോദ്യത്തിന് “വേണം” എന്ന ഒറ്റ വാക്കിൽ മറുപടി. ആ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നിറഞ്ഞു നിന്ന സർഗാത്മകതയുടെയും സ്നേഹത്തിന്റെയും പച്ചയായ പ്രകാശത്തിനു മുന്നിൽ “എന്നാൽ ശരി” എന്ന് മാത്രമേ പറയാനായുള്ളൂ. ഇന്നും നടിക്കുന്ന ഓരോ ഷോട്ടിന് മുൻപും എഴുതുന്ന ഓരോ വാക്കിന് മുൻപും, മനസ്സിൽ താനേ കുമ്പിടുന്ന ഓർമ്മകളിലും ശക്തികളിലും ഒന്ന് ബ്ലെസ്സിയേട്ടന്റെ കണ്ണിലെ ആ പ്രകാശമാണ്. “ഞാൻ വെറും ഒരു നിമിത്തം ആയി എന്നേ ഉള്ളൂ, മുരളീ. ഞാൻ അല്ലെങ്കിൽ മറ്റൊരാൾ, അത്രേയുള്ളൂ...” എന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം ഇതിനെ ഇപ്പോഴും നേരിടാറുണ്ട്. പക്ഷെ, വലിയ വഴികാട്ടികളെ നിമിത്തമായി കണ്ടല്ല ശീലം...ഗുരുവായാണ്. നന്ദി, ബ്ലെസ്സിയേട്ടാ..
   First published:
   )}