നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • തീർന്നില്ല, ഇനിയുമുണ്ടാവും; ലൂസിഫർ രണ്ടാം ഭാഗമാണോയെന്ന് മുരളി ഗോപിയോട് ആരാധകർ

  തീർന്നില്ല, ഇനിയുമുണ്ടാവും; ലൂസിഫർ രണ്ടാം ഭാഗമാണോയെന്ന് മുരളി ഗോപിയോട് ആരാധകർ

  Is there a second coming for Lucifer? | ആരാധകരുടെ കമന്റിൽ ഒരേ സ്വരം 'ലൂസിഫർ രണ്ടാം ഭാഗം, L2 , വേണം'

  മുരളി ഗോപി, പൃഥ്വിരാജ്

  മുരളി ഗോപി, പൃഥ്വിരാജ്

  • Share this:
   ഹിറ്റ്‌ ചിത്രത്തിന്റെ അമരക്കാർ തോളിൽ കയ്യിട്ടൊരു ചിത്രം. ലൂസിഫർ സംവിധായകൻ പൃഥ്വിരാജ് സുകുമാരനും, തിരക്കഥാകൃത്ത് മുരളി ഗോപിയും. എല്ലാവർക്കും നന്ദി പറഞ്ഞതിന് ശേഷം "ഇനിയും ഉണ്ടാവും" എന്നൊരു വാചകവും കൂടെ. മുരളിയുടെ ഫേസ്ബുക് പേജിൽ പൊന്തിയ ചിത്രത്തിന് ആരാധകരുടെ കമന്റിൽ ഒരേ സ്വരം 'ലൂസിഫർ രണ്ടാം ഭാഗം, L2 , വേണം'. വാചകത്തിൽ ഉദ്ദേശിച്ചതും അത് തന്നെയാണോ എന്നവർക്ക് അറിയുകയും വേണം. കണ്ണടച്ചു തുറക്കും മുൻപേ 50 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ലൂസിഫർ. പലയിടത്തും ടിക്കറ്റ് കിട്ടാത്ത അവസ്ഥ വരെയുണ്ട്.   ലൂസിഫറിലൂടെ 50 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിർമ്മാതാവുമായ വ്യക്തിയെന്ന നേട്ടം പൃഥ്വി സ്വന്തമാക്കിയിരുന്നു.

   ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന നായക കഥാപാത്രം ചെയ്യുന്നു. നായിക മഞ്ജു വാര്യർ. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സച്ചിൻ ഖേധേക്കർ എന്നിവരാണ് മറ്റു വേഷങ്ങളിൽ. മാർച്ച് 28നാണ് ലൂസിഫർ തിയേറ്ററുകളിലെത്തിയത്.

   First published:
   )}