നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Murali Gopy | സിനിമയിലേക്കുള്ള രണ്ടാം വരവിന്റെ പന്ത്രണ്ടാം വാർഷികം; 'ഭ്രമരം' സിനിമയുടെ ഓർമ്മയുമായി മുരളി ഗോപി

    Murali Gopy | സിനിമയിലേക്കുള്ള രണ്ടാം വരവിന്റെ പന്ത്രണ്ടാം വാർഷികം; 'ഭ്രമരം' സിനിമയുടെ ഓർമ്മയുമായി മുരളി ഗോപി

    Murali Gopy reminisces his second innings in Malayalam cinema | 'ഭ്രമരം' സിനിമയുടെ ഓർമ്മയിൽ മുരളി ഗോപി

    മുരളി ഗോപി, 'ഭ്രമരം' സിനിമയിലെ ദൃശ്യം

    മുരളി ഗോപി, 'ഭ്രമരം' സിനിമയിലെ ദൃശ്യം

    • Share this:
      ആദ്യ ചിത്രം കഴിഞ്ഞ് നീണ്ട നാല് വർഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷമാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി മലയാള സിനിമയിൽ രണ്ടാം വരവ് നടത്തിയത്. ലാൽ ജോസ് സംവിധാനം ചെയ്ത്, ദിലീപ് നായകനായ, 2004 ലെ ചിത്രം 'രസികനിൽ' തിരക്കഥാകൃത്തായാണ് മുരളി ഗോപി എന്ന മാധ്യമപ്രവർത്തകന്റെ സിനിമാപ്രവേശം. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തുന്ന മക്കളുടെ നിരയിലേക്ക് മുരളി ഗോപിയും ചേർന്നു. ആദ്യ സിനിമയിൽ ഒരു വേഷവും ചെയ്‌തു.

      മുരളി ഗോപിയെ പിന്നീട് കാണുന്നത് 'ഭ്രമരം' സിനിമയിലെ ഡോ: അലക്സ് വർഗീസ് എന്ന കഥാപാത്രമായാണ്. രണ്ടാം വരവിന്റെ പന്ത്രണ്ടാം വർഷം ഒരു പോസ്റ്റിലൂടെ മുരളി ഗോപി ഓർത്തെടുക്കുന്നത് ആ ചിത്രമാണ്. മോഹൻലാൽ നായകനായ സിനിമയിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന വേഷമായിരുന്നു ഇത്.

      പിന്നാലെ തന്നെ മികച്ച സപ്പോർട്ടിങ് നടനുള്ള സത്യൻ സ്മാരക പുരസ്‌കാരം മുരളി ഗോപിയെ തേടിയെത്തി.

      അതിന് ശേഷമുള്ള വർഷങ്ങൾ ഇദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല എന്നുവേണം പറയാൻ. ഇന്ന് മലയാളി പ്രേക്ഷകർ ഏറ്റവുമധികം വിശ്വാസമർപ്പിക്കുന്ന തിരക്കഥകൾ സമ്മാനിക്കുന്ന രചയിതാവായി അദ്ദേഹം സിനിമയിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.

      നടൻ ദിലീപിന്റെ രണ്ടാം വരവിൽ നിർണ്ണായക പങ്കുവഹിച്ച 'കമ്മാര സംഭവം', മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ് ചിത്രമായ 'ലൂസിഫർ' എന്നിവ പിറന്നത് മുരളി ഗോപിയുടെ തിരക്കഥയിലാണ്. ഇനി ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അദ്ദേഹത്തിന്റെ തിരക്കഥയിൽ പുറത്തിറങ്ങാൻ കാത്തിരിക്കുന്ന 'L2: എമ്പുരാൻ'.

      നടനോ രചയിതാവോ ആയിക്കോട്ടെ, മുരളി ഗോപിയുടെ കയ്യിൽ എന്തും ഭദ്രമായിരിക്കും എന്ന പ്രേക്ഷക വിശ്വാസം നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.



      അടുത്തിടെ പുറത്തിറങ്ങിയ രണ്ടു സിനിമകളായ മോഹൻലാലിൻറെ ദൃശ്യം 2, മമ്മൂട്ടി നായകനായ 'വൺ' എന്നിവ മുരളി ഗോപിയുടെ അഭിനയ പാടവം വിളിച്ചോതി. ഐ.പി.എസ്സുകാരനായും, പ്രതിപക്ഷനേതാവായും പരസ്പര വൈരുധ്യങ്ങളായ രണ്ടു കഥാപാത്രങ്ങൾ
      സിനിമയിലെ പ്രധാനകഥാപാത്രങ്ങളുമായി കിടപിടിക്കുന്നതായി പ്രേക്ഷക വിലയിരുത്തലുണ്ടായി.

      ഡിജിറ്റൽ റിലീസ് ചെയ്ത 'ദി ലാസ്റ്റ് ടു ഡെയ്‌സ്' എന്ന സിനിമയിൽ മുരളി ഗോപി അതിഥിവേഷം ചെയ്തിരുന്നു.

      Summary: Murali Gopy recounts the memories of his movie Bhramaram, that marked his second innings in Malayalam cinema after his maiden outing, Rasikan. Bhramaram, having Mohanlal playing the lead, was released in the year 2009. Murali Gopy's character, Dr. Alex Varghese, earned him the Sathyan Memorial Film Award for the best supporting actor. He went on to become an acclaimed screenwriter and actor in cinema
      Published by:user_57
      First published:
      )}