HOME » NEWS » Film »

ലൂസിഫറിൽ ഞങ്ങൾ അറിയാത്ത താരമോ? മുരളി ഗോപി ചോദിക്കുന്നു

news18india
Updated: December 24, 2018, 5:17 PM IST
ലൂസിഫറിൽ ഞങ്ങൾ അറിയാത്ത താരമോ? മുരളി ഗോപി ചോദിക്കുന്നു
മുരളി ഗോപി
  • Share this:
പറഞ്ഞുപെരുപ്പിക്കൽ സിനിമക്ക് എത്രത്തോളം ദോഷകരമെന്ന് അടുത്തിടെ മലയാള സിനിമയിൽ നടന്ന സംഭവങ്ങൾ തെളിയിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ലൂസിഫർ ചിത്രത്തിന്റെ പേരിൽ നടക്കുന്ന ദുഷ്പ്രചാരണങ്ങൾക്കെതിരെ തിരക്കഥാകൃത്ത് മുരളി ഗോപി രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽ അതിഥി വേഷം കൈകാര്യം ചെയ്യാൻ ഒരു മുൻ നിര താരം എത്തുന്നുവെന്നത് തെറ്റായ വാർത്തയെന്നു മുരളി ഫേസ്ബുക് പോസ്റ്റ് വഴി പറയുന്നു. പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ.

“ലൂസിഫർ” എന്ന സിനിമയുടെ ഉള്ളടക്കത്തെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചും തികച്ചും തെറ്റായ ഊഹാപോഹങ്ങൾ പരത്തുന്ന ചില ഓൺലൈൻ മാധ്യമ “വാർത്തകൾ” (വീണ്ടും) ശ്രദ്ധയിൽ പെട്ടു. ഇതിൽ (ഞങ്ങൾ പോലും അറിയാത്ത) ഒരു high profile അതിഥി വേഷം ഉണ്ടെന്നാണ് ഏറ്റവും പുതിയ “കണ്ടെത്തൽ”. ഈ ‘കണ്ടുപിടിത്തം’ ഒരുപാട് ഷെയർ ചെയ്തു പടർത്തുന്നതായും കാണുന്നു.  ഇത്തരം “വാർത്ത”കളാണ് സിനിമയെന്ന കലയെയും വ്യവസായത്തെയും കൊല്ലുന്നത്. തെറ്റായ ഹൈപ്പും തെറ്റായ പ്രചാരണരീതിയുമാണ് ഒരു സിനിമയുടെ കാഴ്ച്ചാനുഭവത്തെ പൂർണ്ണമായും നശിപ്പിക്കുന്നത്.



ഇത് വളരെ നന്നായി മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് പ്രസ്തുത മാധ്യമങ്ങൾ ഇത്തരം കുന്നായ്മകൾ പടച്ചിറക്കുന്നതും.
സിനിമ റിലീസ് ആകുമ്പോൾ അത് കാണുക എന്നല്ലാതെ അതിനു മുൻപ് അതിനെക്കുറിച്ചു ഊഹക്കച്ചവടം നടത്തുന്നത് പ്രേക്ഷകരെ അപമാനിക്കുന്നതിനു തുല്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
അതുകൊണ്ട്, നിങ്ങൾ ഒരു യഥാർഥ സിനിമാപ്രേമി ആണെങ്കിൽ, ഇത്തരം നിരുത്തരവാദപരമായ “വാർത്തകൾ” ഷെയർ ചെയ്യാതെയുമിരിക്കുക."

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലും മഞ്ജു വാര്യരും നായികാ നായകന്മാരായി എത്തുന്നു. വിവേക് ഒബ്‌റോയ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. അടുത്ത വർഷം ലൂസിഫർ തിയേറ്ററുകളിലെത്തും.

First published: December 24, 2018, 2:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories