നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

  ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

  വാണ്ടഡ്, ഏക്താ, ടൈഗര്‍, ദബാംഗ് തുടങ്ങിയവ വാജിദ് സംഗീതമൊരുക്കിയ പ്രധാന ചിത്രങ്ങളാണ്

  Wajid Khan Dies

  Wajid Khan Dies

  • Share this:
   മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

   വാണ്ടഡ്, ഏക്താ, ടൈഗര്‍, ദബാംഗ് തുടങ്ങിയവ വാജിദ് സംഗീതമൊരുക്കിയ പ്രധാന ചിത്രങ്ങളാണ്. സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ഐപിഎല്‍ നാലാം സീസണിലെ തീം സോങ് ഒരുക്കിയത് വാജിദ്-സാജിദ് കൂട്ടുകെട്ടാണ്.
   TRENDING:ചൈനീസ് നിർമ്മിത ആപ്പുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു[NEWS]COVID 19 രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്; രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് [NEWS]സംസ്ഥാനത്ത് ട്രെയിൻ സർവീസ് പുനഃരാരംഭിച്ചു; യാത്രക്കാരുടെ ശ്രദ്ധയ്ക്ക് [NEWS]
   സംഗീത സംവിധായകൻ സലിം മർച്ചന്‍റാണ് വാജിദിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. ചെമ്പൂരിലെ സുരാന ആശുപത്രിയിൽ വാജിദ് ചികിത്സയിലായിരുന്നുവെന്ന് സലീം പറഞ്ഞു. അദ്ദേഹത്തിന് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. വൃക്ക സംബന്ധിച്ച് പ്രശ്‌നമുണ്ടായിരുന്നു. കുറച്ചുനാൾ മുമ്പ് ട്രാൻസ്പ്ലാൻറ് നടത്തി. എന്നാൽ അടുത്തിടെ വൃക്കയിൽ അണുബാധയുണ്ടായി. കഴിഞ്ഞ നാല് ദിവസമായി അദ്ദേഹം വെന്റിലേറ്ററിലായിരുന്നുവെന്നും സലിം പറഞ്ഞു.
   Published by:user_49
   First published:
   )}