നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കൽക്കിയിലെ കലിപ്പൻ പോലീസിന്റെ സംഗീതം വന്നത് ഇരിഞ്ഞാലക്കുടയിലെ പിള്ളേരുടെ പെരുന്നാൾ ആഘോഷത്തിനിടെ

    കൽക്കിയിലെ കലിപ്പൻ പോലീസിന്റെ സംഗീതം വന്നത് ഇരിഞ്ഞാലക്കുടയിലെ പിള്ളേരുടെ പെരുന്നാൾ ആഘോഷത്തിനിടെ

    Music director Jakes Bejoy narrates the origin of Kalki BGM | ജേക്സ് ബിജോയ് ചിട്ടപ്പെടുത്തിയ ആ ഈണം വെറുതെ കേട്ട് കളയാനുള്ളതല്ല

    ടൊവിനോ തോമസ്, ജേക്സ് ബിജോയ്

    ടൊവിനോ തോമസ്, ജേക്സ് ബിജോയ്

    • Share this:
      കൽക്കിയിലെ കലിപ്പൻ പോലീസായി ടൊവിനോ തോമസ് നിറഞ്ഞാടുമ്പോൾ പിന്നിൽ കേൾക്കുന്ന തട്ടുപൊളിപ്പൻ പശ്ചാത്തല സംഗീതം ശ്രദ്ധിച്ചോ? അടുത്തിറങ്ങിയ ടീസറിലാണ് അടിപിടി മൂഡിന് ചേർന്ന മ്യൂസിക്കിന് ചേർന്ന ആക്ഷൻ രംഗങ്ങളുമായി നായകൻ ടൊവിനോ തോമസ് എത്തുന്നത്. ജേക്സ് ബിജോയ് ചിട്ടപ്പെടുത്തിയ ആ ഈണം വെറുതെ കേട്ട് കളയാനുള്ളതല്ല. ഒരു പക്ഷെ ഇരിഞ്ഞാലക്കുടക്കാർക്ക് കാര്യം പിടികിട്ടും. അതേപ്പറ്റി ജേക്സ് ബിജോയ് തന്നെ പറയും.



      "ക്രിസ്മസ് കഴിഞ്ഞ്, തൃശൂർ ഒല്ലൂരിലെ എന്റെ ആന്റീടെ വീട്ടിൽ നിന്നും പെരുന്നാൾ കൂടാനായി ഇരിഞ്ഞാലക്കുട ഭാഗത്തോട്ട് പോയി. വണ്ടി പാർക്ക് ചെയ്ത് കഴിഞ്ഞപ്പോൾ ദൂരെ നിന്നും ഭയങ്കര ബീറ്റിന്റെ ശബ്ദം. അടുത്ത് വന്നപ്പോൾ ഒരു പത്ത് പതിനാറ് പേർ ഹെവി ബെയ്‌സ് ഡ്രംസും ടേപ്പുമായി ഒരു അടിപൊളി ബീറ്റ്. നാസിക് ധോൽ ആണെന്ന് എനിക്കറിയാമായിരുന്നു പക്ഷെ അവരിങ്ങനെ പള്ളിപെരുന്നാളിന്‌ വായിക്കുന്ന കാര്യം നിശ്ചയമില്ലായിരുന്നു. ഉടനെ ഞാൻ ഇത് റെക്കോർഡ് ചെയ്‌തു. എന്റെ സുഹൃത്തു ജ്യോതിഷിനോട് പ്രത്യേകം റെക്കോർഡ് ചെയ്യണമെന്ന് പറഞ്ഞു. ചേതനയിലെ എഞ്ചിനിയർസിന്റെ സഹായത്തോടെ അത് സാധ്യമായി ഇപ്പോഴിതാ കൽക്കിയിലെ ശബ്ദമായി വന്നിരിക്കുകയാണ്," ജേക്സ് പറയുന്നു.

      ടൊവിനോ തോമസ് നായകനായി ഓഗസ്റ്റിൽ പുറത്തിറങ്ങുന്ന ചിത്രമാണ് കൽക്കി. പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രം സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. ജേക്സ് പറയുന്ന നാസിക് ദോൽ മേളം ഇതാ.
      First published:
      )}