• HOME
  • »
  • NEWS
  • »
  • film
  • »
  • പ്രയാസമേതുമില്ലാതെ പ്രതിഫലം ലഭിച്ച സിനിമ; ഉണ്ണി മുകുന്ദൻ ചിത്രത്തെക്കുറിച്ച് സംഗീതജ്ഞൻ രഞ്ജിൻ രാജ്

പ്രയാസമേതുമില്ലാതെ പ്രതിഫലം ലഭിച്ച സിനിമ; ഉണ്ണി മുകുന്ദൻ ചിത്രത്തെക്കുറിച്ച് സംഗീതജ്ഞൻ രഞ്ജിൻ രാജ്

'ആശയക്കുഴപ്പങ്ങൾക്കിടെ, ഇത് പറയണമെന്ന് കരുതി'. ഫേസ്ബുക്ക് പോസ്റ്റുമായി രഞ്ജിൻ രാജ്

  • Share this:

    പ്രതിഫലത്തിന്റെ പേരിൽ ചർച്ചചെയ്യപ്പെട്ട ‘ഷെഫീക്കിന്റെ സന്തോഷം’ സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ച രഞ്ജിൻ രാജ് പ്രതികരണവുമായി ഫേസ്ബുക്ക് പോസ്റ്റിൽ. ഉണ്ണി മുകുന്ദനും, ഉണ്ണി മുകുന്ദൻ പ്രൈവറ്റ് ലിമിറ്റഡിനുമൊപ്പമുള്ള ആദ്യ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ടീമിനൊപ്പം വളരെ സൗകര്യപ്രദവും, പ്രശ്നരഹിതവുമായിരുന്നു തന്റെ അനുഭവം. ചോദിക്കാതെ തന്നെ മുഴുവൻ പ്രതിഫലവും ലഭിച്ചു. ആശയക്കുഴപ്പങ്ങൾക്കിടെ, ഇത് പറയണമെന്ന് കരുതി എന്ന് രഞ്ജിൻ. ഇനിയും ഈ ടീമിനൊപ്പം അവസരമുണ്ടാവട്ടെ എന്ന ശുഭാപ്തി വിശ്വാസത്തിലാണ് രഞ്ജിൻ പോസ്റ്റ് അവസാനിപ്പിച്ചത്.

    വളരെ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ ഓടുന്ന കുടുംബ ചിത്രമാണ് ഉണ്ണി മുകുന്ദൻ രണ്ടാമതായി നിർമ്മിച്ച്, നായക വേഷവും ചെയ്ത ‘ഷെഫീക്കിന്റെ സന്തോഷം’. സിനിമയിൽ അമീർ എന്ന വേഷം ചെയ്തത് നടൻ ബാലയാണ്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം ചില ഓൺലൈൻ മാധ്യമങ്ങളിൽ തനിക്കു പ്രതിഫലം ലഭിക്കാതെ പോയി എന്ന് ബാല ആരോപണം ഉന്നയിച്ചിരുന്നു.

    Also read: Actor Bala | ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ല എന്ന് ബാല; പ്രതികരണവുമായി സിനിമയുടെ അണിയറപ്രവർത്തകൻ

    ഉണ്ണി സഹോദരനെ പോലെയാണ്. അതിനാൽ പ്രതിഫലം വേണ്ടെന്ന് ബാല തന്നെ പറഞ്ഞിരുന്നു. എന്നിട്ടും ഡബ്ബിങ് കഴിഞ്ഞതും രണ്ടു ലക്ഷം രൂപ നൽകി.

    ശേഷം ഉണ്ണി പത്രസമ്മേളനം വിളിച്ചുചേർക്കുകയും, ബാലയ്ക്കും ക്യാമറാമാനും പണം നൽകിയതിന്റെ തെളിവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്‌തു.

    Also read: Unni Mukundan | ബാലയ്ക്ക് പ്രതിഫലം നൽകിയതിന്റെ തെളിവ് പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ

    20 ദിവസം ചിത്രത്തിൽ ജോലിചെയ്തതിനു രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകി. ഒരു ദിവസത്തിന് 10,000 രൂപ എന്നായിരുന്നു കണക്ക്. ട്രോളുകൾ കാെണ്ട് ഹിറ്റായി എന്നത് കാെണ്ട് കൂടുതൽ പണം നൽകാൻ കഴിയില്ല. മുൻ ചിത്രത്തിൽ ബാലയ്ക്ക് മൂന്ന ലക്ഷം ആയിരുന്നു പ്രതിഫലം. ആരും പണം ലഭിക്കാതെ ഈ സിനിമയിൽ ജോലി ചെയ്തിട്ടില്ല എന്നും ഉണ്ണി പറഞ്ഞു.

    Summary: Music director Ranjin Raj on receiving remuneration for the movie Shefeekkinte Santhosham. ‘Shafeekinte Santhosham was my first movie with @iamunnimukundan & @umfpvtltd . It was a smooth and comfortable experience with the team. I received my full remuneration without any follow ups. Between all the chaos, I felt like sharing it. Looking forward working with the team in future,’ he wrote on Facebook post. Earlier, Unni Mukundan held a press conference in Kochi denying the claims of actor Bala and later posting supporting proofs

    Published by:user_57
    First published: