• HOME
  • »
  • NEWS
  • »
  • film
  • »
  • Mehfil | ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ എന്നും മെഹ്ഫിൽ രാവായിരുന്നു; ജയരാജ് ചിത്രം 'മെഹ്ഫിൽ'

Mehfil | ജീവിതത്തിലെ മംഗലശ്ശേരി നീലകണ്ഠനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ എന്നും മെഹ്ഫിൽ രാവായിരുന്നു; ജയരാജ് ചിത്രം 'മെഹ്ഫിൽ'

കോഴിക്കോട്ടെ മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ദേവാസുരത്തിലെ മോഹൻലാൽ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകൻ രഞ്ജിത് ഒരുക്കിയത്

  • Share this:
    സംവിധായകൻ ജയരാജ് (director Jayaraj) കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത് വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ്‌ ഗോവിന്ദൻ നിർമിക്കുന്ന 'മെഹ്ഫിൽ' (Mehfil movie) എന്ന സിനിമയുടെ വീഡിയോ ഗാനം കൊച്ചിയിൽ പ്രകാശനം ചെയ്തു. സത്യം ഓഡിയോസ് പാട്ടുകൾ പ്രേക്ഷകരിൽ എത്തിക്കുന്നു. കൈതപ്രം രചിച്ച് ദീപാങ്കുരൻ സംഗീത സംവിധാനം നിർവഹിച്ച എട്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത്. രമേഷ് നാരായൺ, ജി വേണുഗോപാൽ, അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, മുസ്തഫ മാന്തോട്ടം തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.

    കോഴിക്കോട്ടെ മുല്ലശ്ശേരി രാജഗോപാലിന്റെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ദേവാസുരത്തിലെ മോഹൻലാൽ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠനെ സംവിധായകൻ രഞ്ജിത് ഒരുക്കിയത്. മുല്ലശേരി രാജാഗോപാലിന്റെ ജീവിതത്തിലെ ഒരു മെഹ്ഫിൽ രാവാണ് ജയരാജ്‌ മെഹ്ഫിലിലൂടെ വരച്ചു കാട്ടുന്നത്. സിനിമാ സംഗീത ലോകത്തെ പ്രശസ്തരുടെ പ്രിയപ്പെട്ടവനായ മുല്ലശ്ശേരി രാജഗോപാലിന്റെ വീട്ടിൽ എന്നും മെഹ്ഫിൽ ആയിരുന്നു.

    ഉണ്ണി മുകുന്ദൻ, മുകേഷ്, മനോജ് കെ. ജയൻ, ആശാ ശരത്, കൈലാഷ്, രഞ്ജി പണിക്കർ, സിദ്ധാർത്ഥ മേനോൻ, വൈഷ്ണവി, സബിത ജയരാജ്, അശ്വത്ത്‌ ലാൽ, അജീഷ്, ഷിബു നായർ തുടങ്ങിയവരെ കൂടാതെ ഗായകരായ രമേശ് നാരായൺ, ജി. വേണുഗോപാൽ, കൃഷ്ണചന്ദ്രൻ, അഖില ആനന്ദ് എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങൾ അഭിനയിക്കുന്നു.

    ഛായാഗ്രഹണം- രാഹുൽ ദീപ്, എഡിറ്റിംഗ് - വിപിൻ മണ്ണുർ, മേക്കപ്പ് - ലിബിൻ മോഹനൻ, വസ്ത്രലങ്കാരം -കുമാർ എടപ്പാൾ, സൗണ്ട് - വിനോദ് പി. ശിവറാം, കളർ- ബിപിൻ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം. മെഹ്ഫിൽ ഉടൻ പ്രദർശനത്തിനെത്തും. പി.ആർ.ഒ.- എ.എസ്. ദിനേശ്.








    View this post on Instagram






    A post shared by Jayaraj (@jayarajfilms)






    Also read: Malikapuram | ഷൂട്ടിംഗ് പുരോഗമിക്കവേ നായകന്റെ ലുക്ക് പുറത്തിറക്കി 'മാളികപ്പുറം' പോസ്റ്റർ

    ഉണ്ണി മുകുന്ദനെ (Unni Mukundan) നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം (Malikapuram). ചിത്രത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.

    മലയാളത്തിലെ രണ്ട് നിര്‍മ്മാണ കമ്പനികൾ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയിലാണ് ഒരുങ്ങുന്നത്.

    നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
    Published by:user_57
    First published: