കലാഭവൻ മണിയുടെ ജന്മദിനത്തോടനുബന്ധിച്ച് പല സംഘടനകൾ നടത്തുന്ന അവാർഡ് നിശകൾക്കെതിരെ ജാഗ്രത വേണമെന്ന് സംവിധായകനും മണിയുടെ സുഹൃത്തുമായ നാദിർഷ. ജനുവരി ഒന്നിനായിരുന്നു കലാഭവൻ മണിയുടെ ജന്മദിനം.
‘ജനുവരി ഒന്ന്. കലാഭവൻ മണിയുടെ ജന്മദിനം. കലാഭവൻ മണിയുടെ പേരിൽ മുക്കിനും മൂലയിലുമുള്ള ഒരു പാട് സംഘടനകൾ അവാർഡ് നിശയുമായി ഇറങ്ങിയിട്ടുണ്ട്. മണിയുമായുള്ള ബന്ധത്തിന്റെ പേരിൽ ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ആരും തന്നെ ഇതിനെ ചോദ്യം ചെയ്യാതെ ചെല്ലും എന്നും കലാപരിപാടികൾ ഫ്രീയായി അവതരിപ്പിക്കും എന്നും ഇവറ്റകൾക്കറിയാം. അതിനാൽ പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക് , ശരിയായതേത് ശരിയല്ലാത്തതേത് എന്ന് വ്യക്തമായി ബോധ്യപ്പെട്ടതിന് ശേഷം പരിപാടികളിൽ പങ്കെടുക്കാൻ ശ്രമിക്കുക ആരും തന്നെ മണിയുടെ പേരിൽ കാശുണ്ടാക്കാൻ മുതിരുന്നവരുടെ ചതിക്കുഴികളിൽ പോയി പെടരുത് എന്ന് അഭ്യർത്ഥിക്കുന്നു,’ എന്ന് നാദിർഷ. ഈ പേരും പറഞ്ഞ് പിരിക്കുന്നവൻമാർ ആരൊക്കെയെന്ന് കമൻറ് ബോക്സ് ചെക്ക് ചെയ്താൽ മനസ്സിലാകും.
Summary: Nadhirshah warns against a number of activities being carried out in the name of Kalabhavan Mani as his birth anniversary fell on January 1
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.