• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദിലീപ് ചിത്രത്തിൽ നദിയ മൊയ്‌ദു

2018ൽ പുറത്തിറങ്ങിയ നീരാളിയാണ് നദിയയുടെ ഏറ്റവും അടുത്തിറങ്ങിയ മലയാള ചിത്രം

news18india
Updated: February 12, 2019, 8:45 AM IST
ദിലീപ് ചിത്രത്തിൽ നദിയ മൊയ്‌ദു
നദിയ മൊയ്‌ദു
news18india
Updated: February 12, 2019, 8:45 AM IST
ദിലീപും അനു സിതാരയും നായികാ നായകന്മാരാവുന്ന കെ.പി. വ്യാസൻ ചിത്രത്തിൽ നദിയ മൊയ്‌ദുവും. 2018ൽ പുറത്തിറങ്ങിയ നീരാളിയാണ് നദിയയുടെ ഏറ്റവും അടുത്തിറങ്ങിയ മലയാള ചിത്രം. വധു ഡോക്ടറാണ് എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേളയെടുത്ത നദിയ 2011ൽ പുറത്തിറങ്ങിയ ഡബിൾസിലൂടെ മലയാള സിനിമയിൽ തിരികെ എത്തുകയായിരുന്നു. ഇവരെക്കൂടാതെ സിദ്ധിഖ് ഒരു പ്രധാന വേഷം ചെയ്യുന്നു. ദിലീപും, അനുവും ഭാര്യാ ഭർത്താക്കന്മാരുടെ റോളിലാണ്. ഇതിൽ ദിലീപിന്റെയും അനുവിന്റെയും മകളായി അഭിനയിക്കാനും, ദിലീപിന്റെയും,സിദ്ധിഖിന്റെയും, നദിയയുടെയും കഥാപാത്രങ്ങളുടെ കുട്ടിക്കാലം അവതരിപ്പിക്കാനും പുതുമുഖങ്ങളെ തേടുന്നുണ്ട്.

ഒരിക്കൽക്കൂടി ജയസൂര്യ ഗായകനായി

ദിലീപിൻറെ പേരിൽ ചിത്രങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഏറ്റവും അടുത്തായി ദിലീപ് തന്നെ തൻ്റെ പുതിയ ചിത്രമായ പറക്കും പപ്പന്റെ പ്രഖ്യാപനം ഫേസ്ബുക് പോസ്റ്റ് വഴി നടത്തിയിരുന്നു. എന്നാൽ പുതു വർഷത്തിൽ ഏറ്റവും ആദ്യം വന്ന വാർത്ത ദിലീപ്, സംവിധായകൻ കെ.പി. വ്യാസന്റെ പുതിയ ചിത്രത്തിൽ നായക വേഷം ചെയ്യുന്നു എന്നാണ്. അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് വ്യാസൻ.

കമ്മാര സംഭവത്തിന് ശേഷം വരുന്ന ദിലീപ് ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിൽ മംമ്ത മോഹൻദാസാണ് നായിക. അടുത്ത വാരം ചിത്രം പ്രദർശനത്തിനെത്തും. ഛായാഗ്രാഹകൻ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന ചിത്രം പ്രൊഫസർ ഡിങ്കൻ ചിത്രീകരണം കഴിഞ്ഞിരിക്കുന്നു. റാഫി തിരക്കഥയൊരുക്കുന്ന പിക്‌പോക്കറ്റ് പി. ബാലചന്ദ്ര കുമാർ സംവിധാനം ചെയ്യും. ഇത് ബ്രസീലിലാവും ചിത്രീകരിക്കുക. സ്പീഡ് ട്രാക്ക് സംവിധാനം ചെയ്ത ജയസൂര്യക്കൊപ്പം ജാക്ക് ഡാനിയേൽ എന്ന ചിത്രമുണ്ട്. ഇതിൽ തെന്നിന്ത്യൻ താരം അർജുൻ സർജയും വേഷമിടും.ഇതൊക്കെയും കൂടാതെ ടു കണ്ട്രീസിന്റെ രണ്ടാം ഭാഗം, നാദിർഷ, അരുൺ ഗോപി തുടങ്ങിയവർക്കൊപ്പം ഉള്ള ചിത്രങ്ങൾ എന്നിവയുടെ ചർച്ചകൾ നടക്കുകയാണ്.

First published: February 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...