HOME /NEWS /Film / കൃപാവരം ആരോ തരുന്നതോ... ഹിന്ദിക്കാരൻ ഗായകനെ മലയാളം പഠിപ്പിക്കുന്ന നാദിർഷ

കൃപാവരം ആരോ തരുന്നതോ... ഹിന്ദിക്കാരൻ ഗായകനെ മലയാളം പഠിപ്പിക്കുന്ന നാദിർഷ

ജാവേദിനെ നമുക്കറിയാം, എന്തിരനിലെ 'കിളിമൻജാരോ'യും, തുപ്പാക്കിയിലെ 'അലൈക ലൈക്ക'യും ഒക്കെ പാടിയ അതേ ആള് തന്നെ.

ജാവേദിനെ നമുക്കറിയാം, എന്തിരനിലെ 'കിളിമൻജാരോ'യും, തുപ്പാക്കിയിലെ 'അലൈക ലൈക്ക'യും ഒക്കെ പാടിയ അതേ ആള് തന്നെ.

ജാവേദിനെ നമുക്കറിയാം, എന്തിരനിലെ 'കിളിമൻജാരോ'യും, തുപ്പാക്കിയിലെ 'അലൈക ലൈക്ക'യും ഒക്കെ പാടിയ അതേ ആള് തന്നെ.

  • News18 India
  • 1-MIN READ
  • Last Updated :
  • Share this:

    നാദിർഷായുടെ മുന്നിൽ ഒരു സ്കൂൾ കുട്ടിയെപ്പോലെയിരിക്കുകയാണ് ജാവേദ് അലി. അധ്യാപകനെ പോലെ ഓരോരോ വാക്കുകൾ ചൊല്ലിപഠിപ്പിച്ചു കൊടുക്കുക്കുകയാണ്. നാദിർഷായുടെ പുതിയ ചിത്രം 'മേരാ നാം ഷാജി'യിലെ 'മർഹബാ' ഗാനം ആലപിക്കുന്നത് ജാവേദാണ്. ആളെ നമുക്കറിയാം. എന്തിരനിലെ 'കിളിമൻജാരോ'യും, തുപ്പാക്കിയിലെ 'അലൈക ലൈക്ക'യും ഒക്കെ പാടിയ അതേ ജാവേദ് തന്നെ. തെന്നിന്ത്യൻ ഭാഷകളായ കന്നടയിലും, തമിഴിലും പാടിയിട്ടുണ്ടെങ്കിലും കടുകട്ടി ഭാഷ മലയാളം തന്നെയെന്ന് ജാവേദ് പറയുന്നതും കേൾക്കാം. ഇതിനു മുൻപ് ഗാംഗ്സ്റ്ററിലെ 'അള്ളാഹു അക്ബർ' എന്ന ഗാനം ആലപിച്ചെങ്കിലും തനി മലയാളം ഇതാദ്യം. റെക്കോർഡിങ് സ്റ്റുഡിയോയിലെ മേക്കിങ് വീഡിയോയിൽ രസകരമായ പരിശീലനവും ആലാപനവും കേൾക്കാം.

    ' isDesktop="true" id="96055" youtubeid="U0sEpVm_Y7A" category="film">

    അമർ അക്ബർ അന്തോണിക്കും കട്ടപ്പനയിലെ ഋത്വിക് റോഷനും ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. 2018 നവംബർ മാസം ചിത്രീകരണം ആരംഭിച്ചു. ബി. രാകേഷ് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നൻ ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഡി ഒ പി. ദിലീപ് പൊന്നൻ, ഷാനി ഖാദർ എന്നിവരാണ് കഥ. ജോൺ കുട്ടി എഡിറ്റിംഗും എമിൽ മുഹമ്മദ് സംഗീതവും നിർവഹിക്കും. മൂന്നു ഷാജിമാരായി ബിജു മേനോൻ, ബൈജു, ആസിഫ് അലി എന്നിവർ വേഷമിടുന്നു. ഷാജി, ഷാജി സുകുമാരൻ, ഷാജി ജോർജ് എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങൾ.

    First published:

    Tags: Asif ali, Baiju actor, Biju menon, Javed Ali singer, Mera Naam Shaji, Nadirsha