• HOME
  • »
  • NEWS
  • »
  • film
  • »
  • ഹരിശ്രീ അശോകൻ ചിത്രത്തിലെ നാദിർഷ ഗാനം ദിലീപ് പുറത്തിറക്കി

ഹരിശ്രീ അശോകൻ ചിത്രത്തിലെ നാദിർഷ ഗാനം ദിലീപ് പുറത്തിറക്കി

ദിലീപിന്റെ ഫേസ്ബുക് പേജ് വഴിയായിരുന്നു പ്രകാശനം

  • Share this:
    ഹരിശ്രീ അശോകൻ ആദ്യമായി സംവിധായകനാവുന്ന ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലെ നാദിർഷ സംഗീത സംവിധാനം നിർവ്വഹിച്ച ഗാനം പുറത്തിറങ്ങി. ദിലീപിന്റെ ഫേസ്ബുക് പേജ് വഴിയായിരുന്നു പ്രകാശനം. 'മലയുടെ മേലെക്കാവിൽ...' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ രാജീവ് ആലുങ്കലിന്റേതാണ്. മുൻപ് ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ ആലപിച്ച ഗാനം പുറത്തു വന്നിരുന്നു.  അർജുൻ ആദ്യമായി പിന്നണി ഗായകനാവുന്ന ചിത്രമാണ്. 2018 സെപ്റ്റംബർ 10 മുതൽ ചിത്രീകരണം നടക്കുകയായിരുന്നു. കോമഡി എൻറ്റർടൈനർ വിഭാഗത്തിലെ ചിത്രം അടുത്ത് തന്നെ തിയേറ്ററുകളിലെത്തും.



    രാഹുൽ മാധവ്, ധർമ്മജൻ ബോൾഗാട്ടി, കലാഭവൻ ഷാജോൺ, ടിനി ടോം, മനോജ് കെ. ജയൻ, ബിജുക്കുട്ടൻ, ദീപക് പരമ്പോൽ, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ഒൻപതു വർഷങ്ങളായി സ്വന്തമായൊരു ചിത്രം സംവിധാനം ചെയ്യണമെന്ന മോഹവുമായി കാത്തിരിക്കുകയായിരുന്നു ഹരിശ്രീ അശോകൻ. ഒടുവിൽ നല്ലൊരു സ്ക്രിപ്റ്റ് കൈവന്നപ്പോൾ ആരംഭിക്കുകയായിരുന്നു. സംവിധായകരും സുഹൃത്തുക്കളുമായ സിദ്ധിഖിൻറെയും, ലാലിൻറെയും പിന്തുണയുമുണ്ടായി.

    രഞ്ജിത്ത്, എബൻ, സനീഷ് എന്നിവരുടെ കഥയാണ്. ക്യാമറ ആൽബി ആൻ്റണി. ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് എന്നിവർ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നു. എസ് സ്‌കൊയർ സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണ്. ഹരിശ്രീ അശോകൻ വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം ഇളയരാജ തിയേറ്ററിലെത്താൻ കാത്തിരിക്കുകയാണ്.

    First published: