നടൻ നാഗ ചൈതന്യയുടെ (Naga Chaitanya) മുപ്പത്തിയറാം ജന്മദിനം ആഘോഷത്തോടനുബന്ധിച്ച് സംവിധായകൻ വെങ്കട്ട് പ്രഭുവിനൊപ്പമുള്ള തന്റെ പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘കസ്റ്റഡി’ എന്ന് പേരിട്ടിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പോലീസ് യൂണിഫോമിലാണ് നാഗ ചൈതന്യ പ്രത്യക്ഷപ്പെടുന്നത്. കൃതി ഷെട്ടിയാണ് (Krithi Shetty) നായിക.
ഒരു ആക്ഷൻ ഹീറോ എന്ന നിലയിലേക്ക് ചൈതന്യയുടെ സ്ക്രീൻ ഇമേജ് മാറുമെന്ന് ഉറപ്പുതരുന്ന പോസ്റ്റർ ആണിതെന്നു അണിയറക്കാർ ഉറപ്പു പറയുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ സ്വന്തം സഹപ്രവർത്തകരെ ഏറ്റെടുക്കുന്ന ഒരു പോലീസുകാരന്റെ വേഷമാണ് ചൈതന്യയുടേത്.
മുറിവേറ്റിട്ടും തോൽക്കാത്ത നായകനായി പോസ്റ്ററിൽ കാണുമ്പോൾ, റൊമാന്റിക് കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന നാഗ ചൈതന്യയുടെ വലിയൊരു തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രമെന്നു പ്രതീക്ഷ നൽകുന്നു.
Thank you @vp_offl and the entire team for this first look , really enjoyed working on this one and the journey so far ! And for all the lovely wishes .. cheers . #Custody it is for #NC22 #CustodyFL @IamKrithiShetty @thearvindswami @ilaiyaraaja @thisisysr @SS_Screens #Priyamani pic.twitter.com/h1PzaSQxbe
— chaitanya akkineni (@chay_akkineni) November 23, 2022
തമിഴ്-തെലുങ്ക് എന്നീ ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. തമിഴിൽ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തന്റെ മകനും ഹിറ്റ് സംഗീത സംവിധായകനുമായ യുവൻ ശങ്കർ രാജയുമായി സഹകരിച്ച് ആദ്യമായി ഇളയരാജയും കൂടി ചേർന്നാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്.
You must be the change you wish to see in the world! And @chay_akkineni garu is the perfect example! Happy birthday to one of the most humble,sweet and inspiring people I’ve ever met 🌸
looking absolutely fierce in the #firstlook poster from #custody 🔥 pic.twitter.com/NVzNrnCfoh— KrithiShetty (@IamKrithiShetty) November 23, 2022
ശ്രീനിവാസ സിൽവർ സ്ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ‘കസ്റ്റഡി’ നിർമിക്കുന്നത്. എസ്.ആർ. കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വെങ്കട്ട് രാജൻ നിർവഹിക്കുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്, ശബരി.
Summary: Actor Naga Chaitanya and Krithi Shetty join hands for the next movie titled ‘Custody’. The announcement was made in connection with the 36th birthday celebrations of Chaitanya
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.