• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES NAGARJUNA NEW MOVIE GHOST FIRST LOOK POSTER RELEASED

Happy Birthday Nagarjuna| ' ദ ഗോസ്റ്റ് '; പിറന്നാള്‍ ദിനത്തില്‍ നാഗാര്‍ജുനയ്ക്ക് സമ്മാനമായി പുതിയ ചിത്രം

ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണ് ജ ഗോസ്റ്റ്

ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണ് ജ ഗോസ്റ്റ്

ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണ് ജ ഗോസ്റ്റ്

  • Share this:
    തെന്നിന്ത്യന്‍ സൂപ്പര്‍ താരം നാഗാര്‍ജുനയുടെ പിറന്നാള്‍ ദിനത്തില്‍ നാഗാര്‍ജുന നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ദ് ഗോസ്റ്റ്' എന്നാണ് പേരിട്ടിരിക്കുന്ന ചിത്രം പ്രവീണ്‍ സട്ടാരു ആണ് സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ വരുന്ന ചിത്രമാണ് ജ ഗോസ്റ്റ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടായിരുന്നു പ്രഖ്യാപനവും.

    ലണ്ടനിലെ ബിഗ് ബെന്നിന്റെ പശ്ചാത്തലത്തില്‍ നായകനായ നാഗാര്‍ജുന ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെയാണ് ഫസ്റ്റ് ലുക്കില്‍ അവതരിപ്പിക്കുന്നത്. രക്തം പുരണ്ട വാളേന്തിയാണ് നാഗാര്‍ജുന നില്‍ക്കുന്നത്. കാജല്‍ അഗര്‍വാള്‍ ആണ് ചിത്രത്തിലെ നായിക. നാരായണ്‍ കെ ദാസ് നരംഗ്, പുഷ്‌കര്‍ റാംമോഹന്‍ റാവു, ശരത്ത് മാരാര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    നാഗാര്‍ജുനയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്ത് വിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ പ്രതികരണമാണ് ആരാധകരില്‍ നിന്നു ലഭിക്കുന്നത്.



    'വൈല്‍ഡ് ഡോഗ്' ആണ് നാഗാര്‍ജുനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. കല്യാണ്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന 'ബംഗാരാജു', അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബോളിവുഡ് സൂപ്പര്‍ഹാറോ ചിത്രം 'ബ്രഹ്‌മാസ്ത്ര' എന്നിവയും നാഗാര്‍ജുനയ്ക്ക് പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങളാണ്. സിനിമാ മേഖലയില്‍ നിന്നും നിരവധി സഹപ്രവര്‍ത്തകര്‍ നാഗാര്‍ജുനയ്ക്ക് പിറന്നാളാശംസകളുമായി എത്തിയിട്ടുണ്ട്.

    Also read - ചിരിമാലയുമായി 'തിരിമാലി'; ബിബിന്‍ ജോര്‍ജ് - രാജീവ് ഷെട്ടി ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്

    ശിക്കാരി ശംഭുവിനു ശേഷം എഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന തിരിമാലി എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രമുഖ മലയാള സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

    ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി, അന്ന രേഷ്മ രാജന്‍(ലിച്ചി) എന്നിവരാണ് പ്രധാനകഥാപാത്രങ്ങള്‍. മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍പെടുന്ന സിനിമയാണ് തിരിമാലി.

    സിനിമയുടെ ആദ്യ ഷെഡ്യൂള്‍ നേപ്പാളിലായിരുന്നു. സേവ്യര്‍ അലക്സും രാജീവ് ഷെട്ടിയും ചേര്‍ന്നാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ശിക്കാരി ശംഭു എന്ന സിനിമയ്ക്ക് ശേഷം ലോറന്‍സ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

    റാഫി-മെക്കാര്‍ട്ടിന്‍, ഷാഫി എന്നിവരുടെ കീഴില്‍ സംവിധാനസഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് രാജീവ് ഷെട്ടി. ഷാഫിയുടെ 'ഒരു പഴയ ബോംബ് കഥ' എന്ന സിനിമയില്‍ ചീഫ് അസോസിയേറ്റായിരുന്നു. ആ സമയത്താണ് ബോംബ് കഥയിലെ നായകനായ ബിബിന്‍ ജോര്‍ജിനെ രാജീവ് പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ സൗഹൃദത്തില്‍ നിന്നാണ് ഈ സിനിമയിലേക്ക് ബിബിന്‍ എത്തിയത്. ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

    ഛായാഗ്രഹണം വിനോദ് ഇല്ലംപിള്ളി, സംഗീതം ബിജിബാല്‍, പ്രോജക്ട് ഡിസൈനര്‍ ബാദുഷ, എഡിറ്റിങ് ജിത്ത്, കല അഖില്‍ രാജ്, കോസ്റ്റ്യൂം ഇര്‍ഷാദ്, മേക്കപ്പ് റോണെക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീകുമാര്‍ ചെന്നിത്തല. പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.
    Published by:Karthika M
    First published:
    )}