• HOME
 • »
 • NEWS
 • »
 • film
 • »
 • Rocketry | പാർലമെന്റിൽ വച്ച് നമ്പി നാരായണനോടൊപ്പം 'റോക്കട്രി' കണ്ട് ആർ. മാധവൻ

Rocketry | പാർലമെന്റിൽ വച്ച് നമ്പി നാരായണനോടൊപ്പം 'റോക്കട്രി' കണ്ട് ആർ. മാധവൻ

സ്‌ക്രീനിലെയും ജീവിതത്തിലെയും നായകന്മാർ ഒന്നിച്ചിരുന്ന് ചിത്രം കാണുന്ന വീഡിയോ ഓൺലൈനിൽ

നമ്പി നാരായണൻ, ആർ. മാധവൻ

നമ്പി നാരായണൻ, ആർ. മാധവൻ

 • Last Updated :
 • Share this:
  ആർ. മാധവന്റെ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' (Rocketry: The Nambi Effect) റിലീസിന് ശേഷം ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. ചാരവൃത്തി ആരോപിക്കപ്പെട്ട ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനാ (ISRO) ശാസ്ത്രജ്ഞൻ നമ്പി നാരായണൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഇന്ത്യൻ പാർലമെന്റിൽ സ്‌ക്രീനിലെയും ജീവിതത്തിലെയും നായകന്മാർ ഒന്നിച്ചിരുന്ന് ചിത്രം കാണുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വീഡിയോ ക്ലിപ്പിൽ നടൻ ആർ. മാധവനും ശാസ്ത്രജ്ഞൻ നമ്പി നാരായണനും സിനിമ കാണാനുള്ള ഒരു പ്രോജക്റ്റിന് മുന്നിൽ ഇരിക്കുന്നത് കാണാം.

  മാധവന്റെ ഇൻസ്റ്റഗ്രാം ഫാൻ ക്ലബ്ബുകളിലൊന്ന് പങ്കുവെച്ച വൈറൽ ക്ലിപ്പ്, 'ഇന്ത്യയുടെ പാർലമെന്റിൽ റോക്കട്രി സ്‌ക്രീനിംഗ് കാണുന്ന യഥാർത്ഥ നമ്പി' എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഉടൻ തന്നെ ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
  റോക്കട്രി ‘നിർബന്ധമായും കണ്ടിരിക്കേണ്ട’ ചിത്രമാണെന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ, അത് പ്രചോദനാത്മകമായ ഒരു കഥയാണെന്ന് വേറൊരാൾ കൂട്ടിച്ചേർത്തു. 'റോക്കട്രി നമുക്കെല്ലാവർക്കും അതിശയകരവും പ്രചോദനാത്മകവുമായ കഥയായിരുന്നു' എന്ന് മറ്റൊരാൾ. “ഇത്രയും കഴിവുള്ള ഒരു ശാസ്ത്രജ്ഞന് ഒരു ഗൂഢാലോചന കാരണം അനീതിയിലൂടെയും അപമാനത്തിലൂടെയും കടന്നുപോകേണ്ടിവന്നുവെന്ന് വെളിവാക്കിയ അതിശയകരമായ സിനിമ. നീതിന്യായത്തിന് ഏറെ സമയമെടുത്തെങ്കിലും നമ്പി ദൃഢനിശ്ചയത്തോടെ ശക്തനായി നിലകൊണ്ടു. ഒടുവിൽ അദ്ദേഹത്തെ ആദരിച്ചതിൽ സന്തോഷമുണ്ട്,” എന്നായിരുന്നു മറ്റൊരു കമന്റ്.

  'റോക്കട്രി' എന്ന ചിത്രത്തിന്റെ ആഗോള റിലീസ് ജൂലൈ ഒന്നിനായിരുന്നു. നമ്പി നാരായണന്റെ ജീവിത കഥ ആസ്‌പദമാക്കി മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണന്റെ വേഷത്തിൽ എത്തിയത്.

  റിലീസിന് മുൻപ് ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.

  ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലിംസും മലയാളിയായ ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സും ചേർന്നാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രം സംവിധാനം ചെയ്തതും മാധവന്‍ തന്നെ. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവായിരിക്കുന്നത്.

  വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവറുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ സുപ്രധാനമായ 27 മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. ആറ് രാജ്യങ്ങളിലധികം ചിത്രീകരണം നടന്നു.

  സിമ്രാന്‍ ആണ് മാധവന്റെ നായിക. പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഈ ജോഡി സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ആണ് കോ ഡയറക്ടർ.
  Published by:user_57
  First published: