തിരുവനന്തപുരം: ഐ.എസ്.ആര്.ഒ. മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനെ കുറിച്ച് പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി 'നമ്പി ദി സയന്റിസ്റ്' പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ ഫോക്കസ്ഷോര്ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. വി.പി സത്യന്റെ ജീവിതകഥ പറഞ്ഞ ക്യാപ്റ്റന്‍ എന്ന സിനിമ ഒരുക്കിയ പ്രജേഷ്, നമ്പി നാരായണന്റെ തന്നെ കഥയുമായി ബോളിവുഡില്‍ ഒരുങ്ങുന്ന റോക്കറ്റ്റി: ദി നമ്പി എഫക്റ്റ് എന്ന ചിത്രത്തിന്റെ കോ-ഡയറക്ടർ കൂടിയാണ്. ഇത്തവണ 18 ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദര്‍ശനത്തിനുള്ളത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ അന്യസംസ്ഥാനത്തൊഴിലാളികളുടെയും അവിടത്തെ പ്രദേശവാസികളുടെയും ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയാണ് ഹരോള്‍ഡ് ആന്റണി പോള്‍സന്റെ 'ചായ് ഫോര്ഡയറക്ടര്, പാന്‍ ഫോര്‍ ക്രൂ'. മഹാപ്രളയത്തെ അതിജീവിച്ച കേരളജനതയെകുറിച്ചുള്ള ഗില്‍ബേര്‍ട്ട് ജോര്‍ജ് സംവിധാനം ചെയ്ത 'ഫീനിക്സ് സ്റ്റേറ്റ്', ഓഖി ദുരന്തത്തിനു ശേഷമുള്ള തീരങ്ങളിലെ ജീവിതം വിവരിക്കുന്ന പ്രഹാസ് നായരുടെ 'ചുഴലി' എന്നിവയും പ്രദര്‍ശനത്തിനുണ്ട്.
കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മൂന്നര പതിറ്റാണ്ടു മുന്‍പ് നിലനിന്നിരുന്ന സീതക്കളിയെക്കുറിച്ച് ടി.എന്‍ ഷാജിമോന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി 'സീതക്കളി', ചേന്ദമംഗലത്തെ നെയ്ത്തുകാരുടെ ജീവിതം പറയുന്ന അരുണ്‍ എം.എസ്. സംവിധാനം ചെയ്ത 'റിഫം ഓഫ് എ വില്ലേജ്', യാത്രകളെയും അവയുടെ സ്വഭാവത്തെയുംകുറിച്ച് അന്വേഷിക്കുന്ന രാമനുണ്ണി സംവിധാനം ചെയ്ത പരീക്ഷണാത്മക ചിത്രം 'ദി ഒബ്സ്ക്യൂര്ഡ് പ്രൊഫൈല്‍' ,ലോകപ്രശസ്ത ചിത്രകാരന് ജംഗാഡ് സിംഗ് ശ്യാമിന്റെ കഥ പറയുന്ന 'ലെഗസിഓഫ് എ പെയ്ന്റര്‍', കര്‍ണാടകത്തിലെ ഹലക്കി വൊക്കലിഗ എന്ന ഗോത്രവിഭാഗത്തെ കുറിച്ചുള്ള കന്നട ചിത്രം'ദി അണ്‍സങ്ങ്' എന്നിവയും ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.
പ്രദര്‍ശന സമയങ്ങള്‍
22ന് വൈകിട്ട് 6 മണിക്ക് കൈരളി തീയേറ്ററില്‍ നമ്പി ദി സയന്റിസ്റ്റ്, രാവിലെ 11.35ന് നിള തീയേറ്ററില്‍ 'സീതക്കളി', 'ടെല്ടൈല്സ് ഓഫ് ദി ഹില്‍സ്', വൈകിട്ട് 3.30ന് നിള തീയേറ്ററില്‍ 'ആഗേ:ഇന്‍ ദി സെര്‍ച്ച് ഓഫ് ജസ്റ്റിസ്', 'ജംഗാഡ് സിംഗ് ശ്യാം: ലെഗസി ഓഫ് എ പെയിന്റര്‍'
23ന് രാവിലെ 9.45ന് നിള തീയേറ്ററില്‍ 'മെമോസ് ഓഫ് സൈറാ ആന്‍ഡ് സലിം', 'ചുഴലി', വൈകിട്ട് 3.30ന് നിള തീയേറ്ററില്‍ 'ദി അണസങ്', 'ചായ് ഫോര്‍ ഡയറക്ടര്‍ പാന്‍ ഫോര്‍ ക്രൂ'
24ന് രാവിലെ 9.45ന് നിള തീയേറ്ററില്‍ 'രൂപകം', 'ദി ഒബ്സ്ക്യൂര്ഡ് പ്രൊഫൈല്‍', 11.45ന് 'സ്റ്റില്‍ ഐ റൈസ്', 'ഡോട്ടര്‍ ഓഫ് നേപ്പാള്‍', വൈകിട്ട് 6ന് ശ്രീ തീയേറ്ററില്‍ 'ഷിപ്സ് ഔട്ട്സൈഡ് മൈ വിന്‍ഡോ'
25ന് രാവിലെ 11.45ന് നിള തീയേറ്ററില്‍ 'ദി ഫീനിക്സ് സ്റ്റേറ്റ്', 'വണ്‍ മസ്റ്റാര്‍ഡ് സീഡ്', 3.30ന് 'പള്ളം- ആന്‍ ആര്‍ക്ക് ഓഫ് ലൈഫ്', 'റിഥം ഓഫ് എ വില്ലേജ്'.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.