പുതിയ തലമുറയുടെ കാഴ്ച്ചപ്പാടിൽ നിരവധി കൗതുകങ്ങൾ ഒരുക്കി ശക്തമായ ഒരു കുടുംബചിത്രമായ 'നമുക്കു കോടതിയിൽ കാണാം' (Namukku Kodathiyil Kaanam) എന്ന സിനിമയുടെ ചിത്രീകരണം ജൂൺ 12ന് കോഴിക്കോട്ടാരംഭിച്ചു. സംവിധായകനായ വി.എം. വിനു സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. ഹസീബ് മലബാർ, ജീവൻ നാസർ എന്നിവർ ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.
ഹബീബ് ഫിലിംസ് എം.ജി.സി. പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ജയ് ഹോയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് സംജിത് ചന്ദ്രസേനനാണ്. ത്രയം, മൈക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഈ രണ്ടു ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബർ ഈ ചിത്രത്തിൻ്റേയും തിരക്കഥ രചിച്ചിരിക്കുന്നു.
ശ്രീനാഥ് ഭാസി, ലാലു അലക്സ്, രൺജി പണിക്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ പുതുമുഖം മൃണാളിനി ഗാന്ധിയാണ് നായിക. ജോണി ആൻ്റണി, ജാഫർ ഇടുക്കി, സിജോയ് വർഗീസ്, സുരയൂ, രശ്മി ബോബൻ എന്നിവരും പ്രധാന താരങ്ങളാണ്.
ഇവർക്കൊപ്പം പുതുമുഖം സഫൽ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.
നിഥിൻ രൺജി പണിക്കർ അഭിനയ രംഗത്ത്
സംവിധായകൻ നിഥിൻ രൺജി പണിക്കർ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയരംഗത്തെത്തുന്നു. വിനായക് ശശികുമാറിൻ്റെ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. മാത്യു വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നിർമ്മാണ നിർവ്വഹണം- നിജിൽ ദിവാകർ, പി.ആർ.ഒ.- വാഴൂർ ജോസ്.
Also read: നാല് കാലുകളും കൈകളുമായി ജനിച്ച കുഞ്ഞിന് സഹായവുമായി നടൻ സോനു സൂദ്
ഹൃദയങ്ങൾ കീഴടക്കുന്നതിൽ പരാജയപ്പെടാത്ത ഒരു നടനുണ്ടെങ്കിൽ അത് സോനു സൂദാണ് (Sonu Sood) എന്ന് നിസംശയം പറയാം. അഭിനയം കൊണ്ടല്ല, ജീവിതത്തിൽ തന്നെ മാതൃകയായായാണ് അദ്ദേഹം ഈ നേട്ടം കൈവരിക്കുന്നത്. കൊറോണ വൈറസ് പാൻഡെമിക്കിന്റെ തുടക്കം മുതൽ നടൻ നൂറുകണക്കിന് ആളുകളെ സഹായിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികളെ സഹായിക്കുന്നത് മുതൽ ആവശ്യമുള്ളവർക്ക് ഭക്ഷണം നൽകാനും സാമ്പത്തികശേഷിയില്ലാത്തവർക്ക് ചികിത്സ നൽകാനും സോനു സൂദ് ഒപ്പമുണ്ടായിരുന്നു. ഒരിക്കൽ കൂടി, താരം നെറ്റിസൺമാരുടെ മനം കവർന്നിട്ടുണ്ട്. ഇപ്പോൾ ഒരു കുട്ടിയുടെ ശസ്ത്രക്രിയ നടത്താൻ അദ്ദേഹം സഹായിച്ച വാർത്തയാണ് പുറത്തുവരുന്നത്.
വ്യാഴാഴ്ച രാത്രി സോനു സൂദ് തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെത്തി ചൗമുഖി എന്ന പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിട്ടു. പെൺകുട്ടി ശരീരത്തിൽ നാല് കൈകളും കാലുകളുമായാണ് ജനിച്ചത്. ശസ്ത്രക്രിയ നടത്താൻ കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പണമില്ലാതായതിനാൽ നടൻ അവരെ സഹായിച്ചു.
Summary: Malayalam movie 'Namukku Kodathiyil Kaanam' starts rolling in Kozhikode
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.