• HOME
  • »
  • NEWS
  • »
  • film
  • »
  • Dasara | നാനി, കീർത്തി സുരേഷ്; തമിഴ് ചിത്രം 'ദസറ'ക്ക് ഗംഭീര തുടക്കം

Dasara | നാനി, കീർത്തി സുരേഷ്; തമിഴ് ചിത്രം 'ദസറ'ക്ക് ഗംഭീര തുടക്കം

Nani and Keerthy Suresh in the movie Dasara | കല്‍ക്കരി ഖനിയില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥ പറയുന്ന ചിത്രവുമായി നാനിയും കീർത്തിയും

കീർത്തി സുരേഷ്, നാനി

കീർത്തി സുരേഷ്, നാനി

  • Share this:
    'നാച്ചുറല്‍ സ്റ്റാര്‍' നാനി (Nani), ദേശീയ അവാർഡ് ജേതാവ് കീർത്തി സുരേഷ് (Keerthy Suresh) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമായ 'ദസറ'യുടെ (Dasara) പൂജ അതിഗംഭീരമായി ആഘോഷിച്ചു.

    പൂജാ ചടങ്ങിൽ സുകുമാര്‍, തിരുമല കിഷോര്‍, വേണു ഉഡുഗുള, ശരത് മാണ്ഡവ എന്നിവര്‍ അതിഥികളായി പങ്കെടുത്തു. സംവിധായകന്‍ ശ്രീകാന്തിന്റെ അച്ഛന്‍ ചന്ദ്രയ്യ ക്യാമറ സ്വിച്ച് ഓണ്‍ നിർവ്വഹിച്ചു. നാനിയും കീര്‍ത്തി സുരേഷും ആദ്യ ക്ലാപ്പടിച്ചു. തിരുമല കിഷോര്‍, സുധാകര്‍ ചെറുകുരി, ശ്രീകാന്ത് ഒഡേല എന്നിവര്‍ ചിത്രത്തിന്റെ തിരക്കഥ ടീമിന് കൈമാറി.

    ഇതുവരെ കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും വ്യത്യസ്തമായ സിനിമകള്‍ മാത്രം ചെയ്യുന്ന നാനി ഒരു നടൻ എന്ന നിലയിൽ പുതിയ യാത്ര ആരംഭിക്കുകയാണ്.




    'ദസറ' എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധായകൻ ശ്രീകാന്ത് ഒഡേലയുമായി നാനി ഒന്നിക്കുമ്പോൾ, 'ശ്യാം സിംഹ റോയി'യുടെ വിജയത്തോടെ ഉയര്‍ന്ന നാനിയുടെ താരം പദവിയ്ക്ക് കൂടുതൽ പ്രഭാവം ഉണ്ടാവും എന്നാണ് ചലച്ചത്ര ലോകത്തിന്റെ പ്രതീക്ഷ.

    ഗോദാവരികനിയിലെ സിങ്കേരണി കല്‍ക്കരി ഖനിയില്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥ പറയുന്ന ഈ ചിത്രത്തിൽ നാനി ആക്ഷന്‍ പ്രാധാന്യമുള്ള മാസ്സ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 'ദസറ' ഒരു തീവ്രമായ നാടകമാണ്. ദസറയ്ക്ക് റിലീസ് ചെയ്ത ചിത്രത്തിന്റെ ദൃശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.



    സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകൂറി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സത്യന്‍ സൂര്യൻ നിർവ്വഹിക്കുന്നു.

    സംഗീതം- സന്തോഷ് നാരായണൻ, എഡിറ്റർ- നവിന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈനർ- അവിനാഷ് കൊല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിജയ് ചഗന്തി, പി.ആര്‍.ഒ.- എ.എസ്. ദിനേശ്, ശബരി.

    2022 മാര്‍ച്ചില്‍ ചിത്രത്തിന്റെ തുടർന്നുള്ള ചിത്രീകരണം ആരംഭിക്കും.

    Summary: Tamil movie 'Dasara' starring Keerthy Suresh and Nani in key roles got off to a stellar start with a pooja ceremony. The movie directed by Srikanth Odela is set to commence shooting in 2022 March. A village-based storyline has many moments of action sequences to be performed by Nani
    Published by:user_57
    First published: