• HOME
  • »
  • NEWS
  • »
  • film
  • »
  • Dasara first look | വ്യത്യസ്ത ലുക്കിൽ നാനി; 'ദസ്ര' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Dasara first look | വ്യത്യസ്ത ലുക്കിൽ നാനി; 'ദസ്ര' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Nani transformed for his look in Dasara movie | ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക

നാനി

നാനി

  • Share this:
    നടൻ നാനിയുടെ (Actor Nani) പാൻ ഇന്ത്യൻ ചിത്രമായ 'ദസ്ര'യുടെ (Dasara) ഫസ്റ്റ് ലുക്ക് വീഡിയോ പോസ്റ്റർ പുറത്തിറങ്ങി. തെലുങ്ക് തമിഴ് കന്നഡ മലയാളം ഹിന്ദി ഭാഷകളിലായാണ് ചിത്രമൊരുങ്ങുന്നത്. കീർത്തി സുരേഷ് (Keerthy Suresh) നായികയായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ശ്രീകാന്ത് ഒടെലയാണ്. ശ്രീലക്ഷ്മി വെങ്കിടേശ്വര സിനിമാസ് ബാനറിൽ സുധാകർ ചെരുകുറി ചിത്രം നിർമ്മിക്കുന്നു.

    സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. സത്യൻ സൂര്യൻ ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സന്തോഷ് നാരായണൻ സംഗീതം പകരുന്നു.
    ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നാനി മാസ്സും ആക്ഷൻ പാക്ക്ഡുമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

    ലുങ്കിയും ബനിയനും തുറന്ന ഷർട്ടും ധരിച്ച്, രണ്ട് കുപ്പി മദ്യം അരയിൽ തൂങ്ങിക്കിടക്കുന്ന ലുക്കുള്ള വീഡിയോയിൽ താരം പൂർണ്ണമായും രൂപാന്തരപ്പെട്ടു എന്നതിൽ ആരാധകർ അമ്പരന്നിരിക്കുകയാണ്.

    കൂട്ടിനു വേണ്ടി മറ്റു ചിലർക്കൊപ്പം കൽക്കരി ഖനികളിലൂടെ നടന്ന് തീകുണ്ഡത്തിൽ നിന്ന് ബീഡി കത്തിക്കുന്നതും വീഡിയോയിൽ കാണാം. താടിയും മുടിയും നീട്ടിവളർത്തിയ നാനി, അടുത്ത വീട്ടിലെ പയ്യൻ എന്ന ഭാവത്തിൽ നിന്ന് പരുക്കൻ ലുക്കിലേക്കു മാറിയിരിക്കുന്നു.



    ബാക്ക് ടു ബാക്ക് റിലീസുകളുടെ തിരക്കിലാണ് നാനി. ഒരു ഇതിഹാസ എഴുത്തുകാരന്റെ പുനർജന്മമായ ചലച്ചിത്ര നിർമ്മാതാവിന്റെ വേഷം ചെയ്ത തന്റെ അവസാന ചിത്രമായ ശ്യാം സിംഹ റോയിയിലെ അഭിനയത്തിന് നടന് പ്രശംസ ലഭിച്ചു. തെലുങ്ക്, ബംഗാളി സംസ്‌കാരങ്ങളുടെ മിശ്രണം അവതരിപ്പിക്കുന്ന ശ്യാം സിംഹ റോയ്, സായ് പല്ലവി, ജിഷു സെൻഗുപ്ത, മുരളി ശർമ്മ, മഡോണ സെബാസ്റ്റ്യൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

    വിവേക് ​​ആത്രേയ സംവിധാനം ചെയ്യുന്ന അന്റെ സുന്ദരനികി! എന്ന ചിത്രത്തിലാണ് നാനി അടുത്തതായി അഭിനയിക്കുന്നത്. നടി നസ്രിയ നസിം ടോളിവുഡ് അരങ്ങേറ്റത്തിലെ നായികയായി അഭിനയിക്കുന്നു.

    എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ- അവിനാഷ് കൊല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിജയ് ചഗന്തി, പി.ആർ.ഒ.- എ.എസ്. ദിനേശ്, ശബരി.

    Summary: Actor Nani has amazingly transformed for his next, 'Dasara'. Drawing parallels with Allu Arjun's 'Pushpa', he had gone rough and raw in the first look video released the other day
    Published by:user_57
    First published: