രാജ്യത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അമിതാവേശമൊന്നും നഞ്ചിയമ്മയ്ക്കില്ല (Nanjiyamma). പതിവ് പോലെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നിഷ്കളങ്കമായി നഞ്ചിയമ്മ മറുപടി പറഞ്ഞു. 'പുരസ്കാരം സച്ചി സാറിന്' സമർപ്പിക്കുന്നു. ആടുമേച്ചും മാട് മേച്ചും നടന്നിരുന്ന തന്നെ ലോകത്തിന് കാണിച്ചു കൊടുത്തത് അദ്ദേഹമാണ്. നഞ്ചിയമ്മ പറയുന്നു.
സംവിധായകൻ സച്ചിയുടെ അവസാന ചിത്രമായ അയ്യപ്പനും കോശിയുമിലെ 'കലക്കാത്ത' എന്ന ടൈറ്റിൽ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് അവാർഡ് ലഭിച്ചത്. അയ്യപ്പനും കോശിയും തിയേറ്ററിൽ എത്തുന്നതിന് മുമ്പ് തന്നെ ഗാനവും നഞ്ചിയമ്മയും യൂട്യൂബിൽ തരംഗമായിരുന്നു.
യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം ഒരു മാസം കൊണ്ട് ഒരു കോടിയിലധികം പേരാണ് കണ്ടത്. നഞ്ചിയമ്മ തന്നെയാണ് ഈ ഗാനം എഴുതിയതും. 2020 ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പ്രത്യേക ജൂറി അവാർഡും ഈ ഗാനത്തിലൂടെ നഞ്ചിയമ്മയ്ക്ക് ലഭിച്ചിരുന്നു.
പുരസ്കാരം സച്ചിക്ക് സമർപ്പിക്കുന്നു: ബിജു മേനോൻ പുരസ്കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമെന്ന് ബിജുമേനോൻ. പുരസ്കാരം സച്ചിക്ക് സമർപ്പിക്കുന്നെന്നും ബിജു മേനോൻ പറഞ്ഞു.
സച്ചി ഇല്ലാത്തതിൽ വിഷമം: രഞ്ജിത്ത്
മലയാള സിനിമക്ക് അഭിമാനിക്കാവുന്ന നിമിഷമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്. ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഉച്ചയൂണിന്റെ ചിലവ് കൊണ്ട് സിനിമ നിർമ്മിച്ച് അവാർഡ് വാങ്ങാമെന്ന് തെളിയിച്ചു. സംവിധായകൻ സച്ചി ഇല്ലാത്തതിൽ വിഷമമെന്നും രഞ്ജിത് പറഞ്ഞു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.