മമ്മൂട്ടിയുടെ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനി (Mammootty Company) നിർമ്മിച്ച്, ലിജോ ജോസ് പെല്ലിശ്ശേരി (Lijo Jose Pellissery) സംവിധാനം ചെയ്ത് മമ്മൂട്ടി (Mammootty) നായകവേഷം ചെയ്യുന്ന ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ (Nanpakal Nerathu Mayakkam) ഉടൻ തിയേറ്ററുകളിൽ എത്തും. തിരുവനന്തപുരത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമയുടെ ആദ്യ പ്രദർശനം നടന്നിരുന്നു.
പ്രദർശനം നടന്ന വഴുതക്കാട് ടാഗോർ തിയേറ്റർ പരിസരത്തുണ്ടായ സംഘർഷത്തിൽ പോലീസ് ഇടപെടലുണ്ടായിരുന്നു. രണ്ടു യുവാക്കളും ഒരു യുവതിയും ഉൾപ്പെടെ കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരേയുമാണ് മ്യൂസിയം പോലീസ് കേസെടുത്തത്. നിയമവിരുദ്ധമായി സംഘംചേരല്‍, കലാപശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയത്.
ഡെലിഗേറ്റ് പാസ്സോ മതിയായ രേഖകളോ ഇല്ലാതെയാണ് പ്രതിഷേധക്കാര്‍ ടാഗോര്‍ തിയേറ്ററിലെ ഓഫീസിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പോലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ അതിന് കൂട്ടാക്കാതെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്നും തുടര്‍ന്ന് മൂന്ന് പ്രതികളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായതെന്നും എഫ്.ഐ.ആറിലുണ്ട്.
തമിഴ്നാട് പശ്ചാത്തലമാകുന്ന സിനിമയിൽ നടൻ അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പേരന്പ്, കര്ണന്, പുഴു സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ഛായാഗ്രഹണം. ചുരുളിക്ക് ശേഷം ലിജോ ഒരുക്കുന്ന ചിത്രമാണിത്.
Summary: Soon, theatres will show Mammootty-Lijo Jose Pellissery film Nanpakal Nerathu Mayakkam. At the International Film Festival of Kerala (IFFK), the movie had its world premiere. The Mammootty Company’s official Facebook page posted the release details. The post was lavishly hashtagged
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.