• HOME
 • »
 • NEWS
 • »
 • film
 • »
 • കൊയിലാണ്ടി ഗ്രാമത്തിലെ പ്രൗഡ പുരാതന കുടുംബത്തിൻ്റെ കഥ; 'നാരായണീൻ്റെ മൂന്നാൺമക്കൾ' എന്ന കുടുംബചിത്രം

കൊയിലാണ്ടി ഗ്രാമത്തിലെ പ്രൗഡ പുരാതന കുടുംബത്തിൻ്റെ കഥ; 'നാരായണീൻ്റെ മൂന്നാൺമക്കൾ' എന്ന കുടുംബചിത്രം

കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറിനിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്

 • Share this:

  നാട്ടിൻപുറത്തെ ഒരു തറവാടിനെ കേന്ദ്രീകരിച്ച് നവാഗതനായ ശരൺ വേണുഗോപാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഒരു കുടുംബ ചിത്രമാണ് ‘നാരായണീൻ്റെ മൂന്നാൺമക്കൾ’ (Narayaneente Moonnanmakkal). ജമിനി ഫുക്കാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീമതി ജമിനി ഫുക്കാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ 14 ബുധനാഴ്ച്ച കോഴിക്കോട്ടെ എലത്തൂരിൽ ആരംഭിച്ചു.

  തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ജമിനി ഫുക്കാൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണു ചിത്രീകരണമാരംഭിച്ചത്. സംവിധായകൻ ശരൺ വേണുഗോപാലിൻ്റെ മാതാപിതാക്കളായ പി. വേണുഗോപാൽ, ഉഷ കെ.എസ്. എന്നിവർ ഫസ്റ്റ് ക്ലാപ്പം നൽകി.

  കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിൻ്റെ കഥ – അതും നാരായണിയമ്മയുടെ മൂന്നാൺമക്കളെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ അവതരണം. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറിനിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

  Also read: Selfie movie | മലയാളത്തിന്റെ ഡ്രൈവിംഗ് ലൈസൻസ്, ഹിന്ദിയിലെ ‘സെൽഫി’; റിലീസ് 2023 ഫെബ്രുവരിയിൽ

  ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും പൊടി നർമ്മവും ഒക്കെ ചേർന്ന ഒരു ഫാമിലി ഡ്രാമയെന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം. അലൻസിയർ ലോപ്പസ്, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ഈ ചിത്രത്തിലെ നാരായണീൻ്റെ ആൺമക്കളെ പ്രതിനിധീകരിക്കുന്നത്.

  സജിതാ മഠത്തിൽ, ഷെല്ലി നബു, ഗാർഗി അനന്തൻ, സരസ ബാലുശ്ശേരി, തോമസ് മാത്യു, സുലോചനാ കുന്നുമ്മൽ തുടങ്ങിയവരും പ്രധാന അഭിനേതാക്കളാണ്.

  റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് രാഹുൽ രാജ് ഈണം പകർന്നിരിക്കുന്നു. അപ്പു പ്രഭാകർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്‌ – ജ്യോതിസ്വരൂപ് പാന്താ, കലാസംവിധാനം -സെബിൻ തോമസ്, മേക്കപ്പ് – ജിത്തു പയ്യന്നൂർ,
  കോസ്റ്റ്യും ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുകു ദാമോദർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അസ്ലം പുല്ലേപ്പടി, പ്രൊഡക്ഷൻ മാനേജേഴ്സ് – എബി ജെ. കുര്യൻ, അന്നാ മിർണാ, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – പ്രതീക് ബാഗി, പ്രൊഡക്ഷൻ കൺട്രോളര് -ഡിക്സൻ പൊടുത്താസ്, പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് – ശ്രീജിത്ത്.

  കൊൽക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഡയറക്ഷൻ കോഴ്സ് പൂർത്തിയാക്കിക്കൊണ്ടാണ് സംവിധായകൻ ശരൺ വേണുഗോപാൽ തൻ്റെ ആദ്യ സംരംഭമായ നാരായണീന്റെ മൂന്നാൺമക്കൾ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഇൻസ്റ്റിട്യൂട്ടിലെ ഡിപ്ളോമ ചിത്രമായിരുന്ന ഒരു പാതിരാ സ്വപ്നത്തിന് ദേശീയ പുരസ്ക്കാരവും ലഭിച്ചിരുന്നു.

  Summary: A film about a family in Koyilandy, Narayaneente Moonnanmakkal starts rolling in Kerala. The three kids of a woman named Narayani, who are portrayed by actors Suraj Venjaramoodu, Joju George, and Alencier, are at the centre of the story

  Published by:user_57
  First published: