നർക്കോട്ടിക്സ് ഇസ് എ ഡേർട്ടി ബിസിനസ്; യൂട്യൂബ് ട്രെൻഡിങ് നമ്പർ വൺ

Narcotics dialogue from Lucifer a trending hit on YouTube | ഡയലോഗ് ഇപ്പോൾ യൂട്യുബിലും കത്തി കയറുകയാണ്

news18india
Updated: May 28, 2019, 12:16 PM IST
നർക്കോട്ടിക്സ് ഇസ് എ ഡേർട്ടി ബിസിനസ്; യൂട്യൂബ് ട്രെൻഡിങ് നമ്പർ വൺ
ലൂസിഫറിൽ മോഹൻലാൽ
  • Share this:
'നർക്കോട്ടിക്സ് ഇസ് എ ഡേർട്ടി ബിസിനസ്'. ലൂസിഫർ ചിത്രത്തിലെ സ്റ്റീഫൻ നെടുമ്പള്ളിയുടെ മാസ്സ് ഡയലോഗ് പ്രേക്ഷകർ മറന്നിരിക്കില്ല. ഡയലോഗ് ഇപ്പോൾ യൂട്യുബിലും കത്തി കയറുകയാണ്. രണ്ടു ദിവസം മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ ട്രെൻഡിങ് നമ്പർ വൺ ആയി മുന്നേറുകയാണ്. ചിത്രത്തിൻറെ ട്രൈലെർ, ഐറ്റം ഡാൻസ് വീഡിയോ തുടങ്ങിയവയും ഒന്നാം സ്ഥാനത്ത് ട്രെൻഡിങ് ആയ ലൂസിഫർ അപ്‌ലോഡുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.



മലയാള സിനിമയിലെ കോടി ക്ളബ്ബുകൾ സ്വന്തമായുള്ള മോഹൻലാൽ, മലയാളത്തിന് ആദ്യ 200 കോടിയുടെ വിജയം നേടിക്കൊടുത്ത ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ. മഞ്ജു വാര്യർ, വിവേക് ഒബ്‌റോയ്, ഇന്ദ്രജിത് സുകുമാരൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. 50 കോടി ക്ലബ്ബിൽ പേരുള്ള മലയാള സിനിമയിലെ നടനും, നിർമ്മാതാവും സംവിധായകനും എന്ന നേട്ടം പൃഥ്വിരാജിന് നേടിക്കൊടുക്കുക കൂടി ചെയ്തു ലൂസിഫർ.മുരളി ഗോപി തിരക്കഥ രചിച്ച ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചത്. നിലവിൽ ആമസോൺ പ്രൈമിൽ ലൂസിഫർ കാണാവുന്നതാണ്.

First published: May 28, 2019, 12:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading