നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Narain | സ്വപ്നം യാഥാർത്ഥ്യമാകുന്നു; ലോകേഷ് കനകരാജ് ചിത്രം വിക്രമിൽ കമൽഹാസനൊപ്പം നരേനും

  Narain | സ്വപ്നം യാഥാർത്ഥ്യമാകുന്നു; ലോകേഷ് കനകരാജ് ചിത്രം വിക്രമിൽ കമൽഹാസനൊപ്പം നരേനും

  Narain to act with Kamal Haasan in Lokesh Kanakaraj movie | 'കൈതി' എന്ന ബ്ലോക്ബസ്‌റ്ററിന് ശേഷം ലോകേഷ് കനകരാജ് കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിക്രം'

  നരേൻ, കമൽ ഹാസൻ

  നരേൻ, കമൽ ഹാസൻ

  • Share this:
   'കൈതി' എന്ന ബ്ലോക്ബസ്‌റ്ററിന് ശേഷം ലോകേഷ് കനകരാജ് കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിക്രം'. വിക്രമിൻ്റെ ടീസർ പുറത്തിറങ്ങിയപ്പോൾ അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോളാണ് നരേനോട് തനിക്കും ഒരു വ്യത്യസ്ത വേഷമുണ്ടെന്ന് അറിയിച്ചത്. ദുബായിയിൽ ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗിൽ ആയിരുന്നു അപ്പോൾ. തിരിച്ചെത്തിയതിനു ശേഷം തിരക്കഥയുടെ പ്രസക്തഭാഗങ്ങൾ വിവരിക്കുകയും ചെയ്തിരുന്നു. അപ്പോളാണ് വിക്രത്തിലെ തൻ്റെ കഥാപാത്രം, പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണെന്ന് മനസ്സിലായത്.

   "ചെറുപ്പം മുതലേ കമൽ ഹാസനോട് കടുത്ത ആരാധനയായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്നും തൻ്റെ സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ പോവുകയാണ്. അത് ലോകേഷിൻ്റെ സംവിധാനത്തിൽ കൂടി ആകുമ്പോൾ അതിലേറെ സന്തോഷമുണ്ട്," നരേൻ പറയുന്നു. തങ്ങൾ ഇരുവരും കമൽ ഹാസൻ ആരാധകർ ആണെങ്കിലും ലോകേഷ് കനകരാജ് തന്നേക്കാളും വലിയ ആരാധകനാണെന്നാണ് നരേന്റെ അഭിപ്രായം.   "വിക്രം എന്ന ചിത്രം എല്ലാം കൊണ്ടും കൈതിക്ക് മുകളിൽ നിൽക്കുന്ന ചിത്രം തന്നെയായിരിക്കും. എൻ്റെ ഭാഗങ്ങൾ ഓഗസ്റ്റിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ലുക്കിൽ അല്ലെങ്കിലും കൈതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിൽ ആയിരിക്കും വിക്രമിൽ എത്തുക. കൈതിയിലെ പോലീസ് വേഷത്തിന് ശേഷം തമിഴിൽ നിന്ന് നിരവധി പോലീസ് വേഷങ്ങൾ ലഭിച്ചിരുന്നു. ഒരേ വേഷങ്ങൾ ചെയ്യാൻ താല്പര്യമില്ലാത്തത് കൊണ്ട് വേണ്ടെന്ന് വെയ്ക്കുക ആയിരുന്നു. ഇത് കൂടാതെ മറ്റൊരു തമിഴ് ചിത്രം ചെയ്യുന്നുണ്ട്. ഒഫീഷ്യൽ അന്നൗൺസ്മെൻ്റ് ഉടനെ ഉണ്ടാകും," നരേൻ കൂട്ടിച്ചേർത്തു.

   നരെയ്ൻ, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീൻ തുടങ്ങിയവർ ഒന്നിക്കുന്ന ബിഗ് ബജറ്റ് സിനിമ അണിയറയിൽ പുരോഗമിക്കുകയാണ്. യുഎൻ ഫിലിം ഹൗസ്, ജുവിസ് പ്രൊഡക്ഷൻസ്, എഎഎആര്‍ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായി നിർമ്മിക്കുന്ന രണ്ടു ചിത്രങ്ങളിൽ ഒന്നാണ് ഈ ബിഗ് ബജറ്റ് മള്‍ട്ടി സ്റ്റാര്‍ സിനിമ.

   ഇതേ ബാനറിൽ ഒരുങ്ങുന്ന തമിഴ് ചിത്രത്തിൽ നരെയ്‌നോട് ഒപ്പം പരിയേറും പെരുമാളിലൂടെ ശ്രദ്ധ നേടിയ കതിർ - ആനന്ദി ജോഡി പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിൻ രാജാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. തെന്നിന്ത്യയിലെ ഒട്ടനവധി പ്രധാന താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നുണ്ട്.

   സാക് ഹാരിസ് ആണ് ഈ ഡ്രാമ ത്രില്ലറിന്‍റെ സംവിധായകൻ. ആത്മീയ രാജൻ, കായൽ ആനന്ദി, അനു കൃതി വാസ് തുടങ്ങിയവയാണ് സിനിമയിലെ നായികമാര്‍.

   തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളായ പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്കാന്ത്, സിനിൽ സൈൻയുദീൻ, വിനോദിനി, അഞ്ജലി റാവു തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.

   ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം നടക്കുന്നത്. തെന്നിന്ത്യയിലെ ഏറ്റവും മികച്ച അണിയറപ്രവർ‍ത്തകരാണ് സിനിമയുടെ പിന്നണിയിൽ അണിനിരക്കുന്നത്.
   Published by:user_57
   First published:
   )}