• HOME
  • »
  • NEWS
  • »
  • film
  • »
  • I am Kathalan | 'ഐ ആം കാതലൻ'; തണ്ണീർമത്തൻ സംവിധായകനൊപ്പം ഇക്കുറി നസ്ലൻ, അനിഷ്മ

I am Kathalan | 'ഐ ആം കാതലൻ'; തണ്ണീർമത്തൻ സംവിധായകനൊപ്പം ഇക്കുറി നസ്ലൻ, അനിഷ്മ

ചിത്രത്തിൽ ദിലീഷ് പോത്തൻ, ടി.ജി. രവി, സജിൻ ചെറുകയിൽ, വിനീത് വിശ്വം, ലിജോ മോൾ, കവിത, ഐശ്വര്യ, വിനീത് വാസുദേവൻ തുടങ്ങിയവരും അഭിനയിക്കുന്നു

ഐ ആം കാതലൻ

ഐ ആം കാതലൻ

  • Last Updated :
  • Share this:

    നസ്ലൻ (Naslen), അനിഷ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘തണ്ണീർമത്തൻ ദിനങ്ങൾ’ സംവിധായകൻ ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന ‘ഐ ആം കാതലൻ’ (I am Kathalan) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ആന്റണി വർഗീസിന്റെ ‘ഓ മേരി ലൈല’ എന്ന ചിത്രത്തിനു ശേഷം ഡോക്ടർ പോൾ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ ഡോക്ടർ പോൾ വർഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, ടി.ജി. രവി, സജിൻ ചെറുകയിൽ, വിനീത് വിശ്വം, ലിജോ മോൾ, കവിത, ഐശ്വര്യ, വിനീത് വാസുദേവൻ തുടങ്ങിയവരും അഭിനയിക്കുന്നു.

    ശരണ്‍ വേലായുധൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. രചന- സജിന്‍ ചെറുകയില്‍, സ്‌ക്രിപ്റ്റ് എഡിറ്റര്‍- കിരണ്‍ ജോസി, സംഗീതം- സിദ്ധാര്‍ത്ഥ പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, കല- വിവേക് കളത്തില്‍, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്- സിനൂപ് രാജ്, എഡിറ്റര്‍- ആകാശ് ജോസഫ് വര്‍ഗീസ്, സൗണ്ട് ഡിസൈൻ- അരുൺ വെയ്ലർ, വിഎഫ്എക്‌സ്- പ്രോമൈസ്, ടൈറ്റില്‍ പോസ്റ്റര്‍- ശബരീഷ് രവി, സ്റ്റില്‍സ്- ആദര്‍ശ് സദാനന്ദന്‍, പോസ്റ്റര്‍ ഡിസൈന്‍- യെല്ലോടൂത്ത്, ഡയറക്ഷന്‍ ടീം- രോഹിത് ചന്ദ്രശേഖര്‍, ഷിബിന്‍ മുരുകേഷ്, അര്‍ജുന്‍ കെ., റീസ് തോമസ്, അന്‍വിന്‍ വെയ്ന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ഉണ്ണി പൂങ്കുന്നം, ഷിന്റോ ഇരിഞ്ഞാലക്കുട, പി.ആർ.ഒ.- എ.എസ്. ദിനേശ്.

    View this post on Instagram

    A post shared by Naslen (@naslenofficial)

    Also read: Kantara | ‘കാന്താര’ ഒ.ടി.ടിയിലെത്തി; സ്ട്രീം ചെയ്യുന്നത് ഇവിടെ

    ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നായ കാന്താര (Kantara), ഒ.ടി.ടിയിൽ. ഋഷഭ് ഷെട്ടി (Rishabh Shetty) പ്രധാന വേഷത്തിൽ അഭിനയിച്ച കന്നഡ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ (Amazon Prime Video) സ്ട്രീം ചെയ്യാൻ ആരംഭിച്ചു. ബോക്‌സ് ഓഫീസിൽ മികച്ച വിജയം തുടരുന്ന ചിത്രം നവംബർ 24 മുതൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.

    തെക്കൻ തീരദേശ സംസ്ഥാനമായ കർണാടകയിലെ കാടുബെട്ടു വനപ്രദേശത്ത് താമസിക്കുന്ന ഒരു ചെറിയ സമൂഹത്തെ ചുറ്റിപ്പറ്റിയാണ് കാന്താരയുടെ ഇതിവൃത്തം. മരണം ഗ്രാമവാസികളും ദുഷ്ടശക്തികളും തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുന്ന സംഘട്ടനത്തിൽ, ശിവൻ തന്റെ ഗ്രാമത്തെയും പ്രകൃതിയെയും സംരക്ഷിക്കുന്നു. സെപ്തംബർ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ കളക്ഷൻ ഇനത്തിൽ 400 കോടി പിന്നിട്ടു.

    ആമസോൺ പ്രൈം വീഡിയോയിൽ കാന്താരയുടെ റിലീസിനെക്കുറിച്ച് സംസാരിച്ച ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ഋഷഭ് ഷെട്ടി ഒരു പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു, “രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള പ്രേക്ഷകർ കാന്താരയോട് അപാരമായ സ്നേഹം പ്രകടിപ്പിക്കുന്നു. അതിന്റെ ആഗോള ഡിജിറ്റൽ റിലീസിൽ ഞാൻ വളരെ ആവേശത്തിലാണ്. പ്രൈം വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള വിശാലമായ പ്രേക്ഷകരിലേക്ക് ഞങ്ങളുടെ സ്‌നേഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രയത്‌നം എത്തിക്കാൻ ഞങ്ങൾക്ക് കഴിയും. ഇത് സാർവത്രികമായ ഒരു കഥയാണ്. പക്ഷേ ഇതിവൃത്തത്തിലെ പ്രാദേശികത കാഴ്ചക്കാരെ അവസാനം വരെ ആകാംക്ഷയോടെ നിലനിർത്തും. ”

    Published by:user_57
    First published: