• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫഹദ് ഫാസിൽ ചിത്രത്തിൽ നസ്രിയയുടെ പാട്ട്

news18
Updated: August 4, 2018, 6:26 PM IST
ഫഹദ് ഫാസിൽ ചിത്രത്തിൽ നസ്രിയയുടെ പാട്ട്
news18
Updated: August 4, 2018, 6:26 PM IST
ഫഹദ് ഫാസിലിനെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന 'വരത്തൻ' എന്ന ചിത്രത്തിനായി ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഫഹദിന്റെ ഭാര്യ നസ്രിയയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം പുറത്തു വന്നു. എതിരാളികളെ അടിച്ചിടുന്ന ഫഹദിന്റെ മാസ് ലുക്കിലുള്ള ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇപ്പോഴിത വരത്തനിൽ നസ്രിയ പാടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഗീത സംവിധായകൻ സിഷിൻ ശ്യാമിനൊപ്പം റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല.

ഇതാദ്യമായിട്ടല്ല നസ്രിയ സിനിമയിൽ പാടുന്നത്. ദുൽഖറും നസ്രിയയുെം പ്രധാന വേഷത്തിലെത്തിയ സലാല മൊബൈൽസ് എന്ന ചിത്രത്തിൽ നസ്രിയ പാടിയിരുന്നു. ഗോപീസുന്ദർ ഈണമിട്ട ലാല ലസ എന്ന ഗാനമാണ് നസ്രിയ പാടിയത്.

ഇയ്യോബിന്റെ പുസ്തകത്തിനു ശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണ് വരത്തൻ. ഓഗസ്റ്റ് 27ന് ചിത്രം തിേറ്ററുകളിലെത്തും.
First published: August 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍