68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ, മികച്ച നടനുള്ള അവാർഡ് ‘തൻഹാജി: ദി അൺസങ് വാരിയർ’, ‘സൂരറൈ പോട്ര്’ (Soorarai Pottru) എന്നീ ചിത്രങ്ങൾക്ക് യഥാക്രമം അജയ് ദേവ്ഗണും സൂര്യയും (Suriya) പങ്കിട്ടു. ഇന്ന് തന്റെ 47-ാം ജന്മദിനം ആഘോഷിക്കുന്ന സൂര്യയ്ക്ക് ട്വിറ്ററിൽ ആരാധകർ സ്നേഹം വാരിച്ചൊരിയുകയാണ്. സൂര്യയുടെ വിജയത്തെ ‘മികച്ച ജന്മദിന സമ്മാനം’ എന്ന് ആരാധകർ വിശേഷിപ്പിച്ചു.
സിംപ്ലിഫ്ളൈ ഡെക്കാൻ സ്ഥാപകൻ ജി. ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി അക്ഷയ് കുമാറും രാധികാ മദനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ചിത്രമാണ് തമിഴിൽ സൂര്യ മാരൻ എന്ന നായകവേഷം ചെയ്ത ‘സൂരറൈ പോട്ര്’. ന്യൂ ഡൽഹിയിൽ വിജയികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ #HBDDearSuriya എന്ന ഹാഷ്ടാഗ് ട്രെൻഡു ചെയ്യുകയാണ്.
ഒരു ട്വിറ്റർ ഉപയോക്താവ് സിനിമയിൽ നിന്നുള്ള വീഡിയോ ശകലങ്ങൾ പങ്കുവെച്ച് ഇങ്ങനെ എഴുതി: “ലോക്ക്ഡൗൺ കാലത്ത് എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമയാണ് ‘സൂരറൈ പോട്ര്’. സൂര്യ അഭിനയിച്ച് ഫലിപ്പിച്ചത് സ്വപ്നങ്ങൾ കാണുന്ന എല്ലാവരുടെയും പോരാട്ടങ്ങൾക്ക് സമാനമാണ്. തികഞ്ഞ ജന്മദിന സമ്മാനം മുൻകൂറായി വന്നിരിക്കുന്നു.”
Soorarai Pottru is such a close to heart movie for me during the lockdown time the struggles are kinda similar to everyone who is ambitious to achieve something which was perfectly played by @Suriya_offl 🔥🤩
A perfect birthday gift came in advance for him ❤️ pic.twitter.com/8VLRXMb1hq— Lokesh Rajendran (@guitarloki) July 22, 2022
ഒട്ടേറെ ആരാധകർ സൂര്യക്ക് ആശംസയുമായി ട്വിറ്ററിൽ എത്തിച്ചേർന്നു.
Best Birthday Gift 🔥🤙@Suriya_offl Anna ❣️#HBDDearSuriya #SooraraiPottru #VaadiVassal pic.twitter.com/xOjV02NdYI
— Aswin CN (@Aswin2255_) July 22, 2022
Perfect Birthday gift for @Suriya_offl na♥️ #HBDDearSuriya #SooraraiPottru #Vanangaan #VaadiVaasal pic.twitter.com/WpnEcstdY1
— ℝ𝕆𝕃𝔼𝕏 𝔸𝕊ℍ𝕎𝕀ℕ (@ashwinmafia) July 22, 2022
This man has finally done it .His name is Suriya Sivakumar BEST ACTOR ❤️🔥 Best birthday gift for you @Suriya_offl #SooraraiPottru #NationalFilmAwards2022 #NationalFilmAward #VaadiVaasalUpdate #VaadiVaasal #HappyBirthdaySuriya pic.twitter.com/sRFmdmLj6R
— Sibin Monachan (@s_h_a_w_n55) July 22, 2022
• During #SooraraiPottru Promotion @Suriya_offl Made a promise ” I’ll make Anbaana Fans Proud ” Last two years he’s making us Proud 🥺❤️
Always proud to be your Fan anna & Advance Happy Birthday to my Idol 🎉#HBDDearSuriya#Vanangaan | @rajsekarpandian
— Jaggy Jagir hussain (@JaggyJagir) July 22, 2022
‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലെ അഭിനയത്തിന് അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. കൂടാതെ ശാലിനി ഉഷാ നായർ മികച്ച തിരക്കഥയ്ക്കും സംവിധായിക സുധ കൊങ്ങര മികച്ച ഫീച്ചർ ഫിലിം സംവിധായികയ്ക്കുള്ള അവാർഡും ജിവി പ്രകാശ് കുമാർ മികച്ച സംഗീത സംവിധാനത്തിനുമുള്ള (പശ്ചാത്തല സംഗീതം) പുരസ്കാരങ്ങൾ ഈ ചിത്രത്തിലൂടെ നേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.