ന്യൂ ഡൽഹി: മഹാനടിയിലെ പ്രകടനത്തിന് മലയാളി താരം കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം. ഡൽഹിയിൽ പുരസ്‌കാര പ്രഖ്യാപനം നടന്നു കൊണ്ടിരിക്കുകയാണ്.ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം. മലയാളത്തിൽ നിന്നും ജോജു ജോർജ്, സാവിത്രി (സുഡാനി ഫ്രം നൈജീരിയ) എന്നിവർ പ്രത്യേക പരാമർശം നേടി. സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രൊഡക്ഷൻ ഡിസൈനർ: ബംഗാലൻ (കമ്മാര സംഭവം). എസ് ജയചന്ദ്രൻ നായർ രചിച്ച മൗന പ്രാർത്ഥന പോലെ എന്ന പുസ്തകം മികച്ച സിനിമ ഗ്രന്ഥമായി തിരഞ്ഞെടുത്തു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.