• HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടിയുടെ പേരന്പ് തള്ളിയത് പ്രാദേശിക പാനൽ: ദേശീയ ജൂറി ചെയർമാൻ

മമ്മൂട്ടിയുടെ പേരന്പ് തള്ളിയത് പ്രാദേശിക പാനൽ: ദേശീയ ജൂറി ചെയർമാൻ

National Film Awards Jury panel chairman writes to Mammootty why he was not given the award for best actor | അമുദന് അംഗീകാരം ലഭിക്കാത്തത് തെല്ലൊന്നുമല്ല ആരാധകരെ നിരാശരാക്കിയത്

മമ്മൂട്ടി

മമ്മൂട്ടി

  • Share this:
    മലയാളി ഏറെ പ്രതീക്ഷിച്ചതാണ് പേരൻപിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ അവാർഡ്. എന്നാൽ അവസാന പട്ടികയിൽ പ്രിയ അമുദന് അംഗീകാരം ലഭിക്കാത്തത് തെല്ലൊന്നുമല്ല ആരാധകരെ നിരാശരാക്കിയത്. മലയാള ചിത്രം അല്ലാഞ്ഞിട്ടു കൂടി, പേരന്പിൽ മലയാളികൾ ഏറെ പ്രതീക്ഷ പുലർത്തിയിരുന്നു. ഒടുവിൽ പരാതി പ്രളയമായതോടെ, ജൂറി ചെയർമാൻ രാഹുൽ രാവെയ്‌ൽ തന്നെ വിശദീകരണവുമായി എത്തി. പേരൻമ്പിനു അവാർഡ് ലഭിക്കാത്തതിന് കാരണം പ്രാദേശിക സമിതി ആണെന്ന വെളിപ്പെടുത്തലാണ് ജൂറി ചെയർമാൻ നൽകിയത്.



    "മിസ്റ്റർ മമ്മൂട്ടി, ഫാൻ ക്ലബ്ബ്കളുടെ പേരിൽ താങ്കളുടെ ആരാധകരുടെ പക്കൽ നിന്നും ഒട്ടനവധി അരോചകമായ മെയിലുകൾ വരുന്നു. താങ്കൾക്ക് എന്ത് കൊണ്ട് മികച്ച നടനുള്ള ദേശീയ പുരസ്കാരം നൽകിയില്ല എന്ന് ചോദിച്ചു കൊണ്ടാണ് അവയെല്ലാം. ആദ്യമേ ഒരു കാര്യം പറയട്ടെ, ജൂറി തീരുമാനം ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. രണ്ടാമതായി, താങ്കളുടെ ചിത്രം പേരന്പ് തള്ളിയത് പ്രാദേശിക പാനൽ ആണ്, അത് കൊണ്ട് അത് ദേശീയ പാനലിൽ എത്തിയില്ല. താങ്കളുടെ ആരാധകർ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കണം." മമ്മൂട്ടിക്ക് അയച്ച കത്തിൽ അദ്ദേഹം പറയുന്നു.

    ആയുഷ്മാൻ ഖുറാന, വിക്കി കൗശൽ എന്നിവർക്കാണ് ജൂറി മികച്ച നടനുള്ള പുരസ്കാരം നിശ്ചയിച്ചത്.

    First published: