• HOME
  • »
  • NEWS
  • »
  • film
  • »
  • ചേട്ടൻ 'വില്ലനാ'വും, അനിയൻ സംവിധാനം ചെയ്യും; മലയാള സിനിമയിൽ മറ്റൊരു സഹോദര കൂട്ടായ്മ കൂടി

ചേട്ടൻ 'വില്ലനാ'വും, അനിയൻ സംവിധാനം ചെയ്യും; മലയാള സിനിമയിൽ മറ്റൊരു സഹോദര കൂട്ടായ്മ കൂടി

Another sibling duo foray into Malayalam cinema | 'എന്നിലെ വില്ലൻ' എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക് ഇക്കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു

  • Last Updated :
  • Share this:
    അനുജൻ സംവിധായകനാവുന്ന ചിത്രത്തിൽ നായകനായി ജ്യേഷ്‌ഠൻ എത്തുന്നു. പൃഥ്വിരാജ്, ഇന്ദ്രജിത് എന്നാവും ആദ്യം ചിന്തിക്കുക അല്ലേ? ഇത് ലൂസിഫറിനെപ്പറ്റിയല്ല. ആ സഹോദരങ്ങളുമല്ല ഇവിടെയുള്ളത്. ആദ്യമായി സംവിധാന കുപ്പായം അണിഞ്ഞു അനിയൻ വെള്ളിത്തിരയിൽ എത്തുമ്പോൾ, നായകനാവുന്നത് നീരജ് മാധവ്. അനുജൻ നവനീത് നമ്പൂതിരിയാണ് സംവിധായകൻ. 'എന്നിലെ വില്ലൻ' എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക് ഇക്കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.



     




    View this post on Instagram




     

    Presenting the first look of ‘Ennile Villain’. it’s been a while since this idea has been brewing in my head and every time I thought of making it into a movie I wasn’t sure who would direct it. Somebody who could connect with the genre and understand the vision. My brother @navneeth_madhav and I always shared a similar taste in everything and it was not so long ago we realised why cant we do it together. Our young visionary Prodcuer @poonamrahimjunior came on-board, extended all his support and then we didn’t have to think twice. And thus my little brother is going to direct me and this one is going to be very special. The journey has just begun and hope you all would extend your support & love. Cheers #EnnileVillain


    A post shared by Neeraj Madhav (@neeraj_madhav) on






    കുറച്ചു മാസങ്ങൾക്കു മുൻപ്, ഇരുവരും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുമെന്ന വാർത്ത നീരജും നവനീതും ചേർന്നൊരു സോഷ്യൽ മീഡിയ വീഡിയോ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു. കുറെ നാളായി നീരജിന്റെ മനസിലുള്ള കഥയാണ് സിനിമയായിരൂപപ്പെടുന്നത്. നർത്തകനായും, അഭിനേതാവായും മിനി സ്‌ക്രീനിൽ നവനീത് തിളങ്ങിയിട്ടുണ്ട്. പൂനം റഹിം ജൂനിയറാണ് നിർമ്മാണം.

    സ്വന്തം തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ലവകുശയിൽ നീരജ് നായകനായി വേഷമിട്ടിട്ടുണ്ട്. ഈ വർഷത്തേക്ക് താരത്തിന്റെ രണ്ടു ചിത്രങ്ങളുണ്ട് -- 'ക'യും, ചിറകും. 'ക' ചിത്രീകരണം നടന്നു കൊണ്ടിരിക്കയാണ്. ഇതിൽ ചിറക് എന്ന ചിത്രത്തിൽ ഒരു കാല് നഷ്ടപ്പെട്ട യുവാവിന്റെ ലുക്കിൽ നീരജ് പ്രത്യക്ഷപ്പെട്ട പോസ്റ്റർ നവവത്സര ദിനത്തിൽ പുറത്തിറങ്ങിയിരുന്നു.

    First published: