ഇന്റർഫേസ് /വാർത്ത /Film / പുൽവാമ പരാമർശം: മുംബൈ ഫിലിം സിറ്റിയിലും സിദ്ദുവിന് വിലക്ക്

പുൽവാമ പരാമർശം: മുംബൈ ഫിലിം സിറ്റിയിലും സിദ്ദുവിന് വിലക്ക്

navjyoth singh sidhu

navjyoth singh sidhu

അനുപം ഖേർ, മനോജ് ജോഷി എന്നിവർ സിദ്ദുവിന്റെ പരാമർശത്തെ വിമർശിച്ചിരുന്നു

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  പുൽവാമ പരാമർശത്തിന് ശേഷം കപിൽ ശർമ്മ ഷോയിൽ നിന്നും പുറത്തായ നവജ്യോത് സിംഗ് സിദ്ദുവിന് മുംബൈ ഫിലിം സിറ്റിയിൽ പ്രവേശിക്കുന്നതിനും വിലക്കെന്ന് റിപ്പോർട്ട്. ഷോ നടക്കുന്നതും ഇവിടെയാണ്. റിപ്പോർട്ട് പ്രകാരം, ഫിലിം സിറ്റി മാനേജർക്ക്, ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് എന്ന സംഘടന അയച്ച കത്തിൽ, ലൊക്കേഷൻ പരിസരത്ത് പ്രവേശിക്കുന്നതിൽ സിദ്ദുവിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുൻപ് ഇന്ത്യയിൽ പണിയെടുക്കുന്നതിൽ നിന്നും പാകിസ്ഥാൻ കലാ പ്രവർത്തകരെ സംഘടന വിലക്കിയിട്ടുണ്ട്.

  Also read: ഹിന്ദി പറയുന്ന ബാലൻ വക്കീലാവാൻ ഷാരൂഖോ?

  പാക്കിസ്ഥാന്റെ പേരെടുത്തു പറയാതെയാണ് സിദ്ദുവിന്റെ പരാമര്‍ശങ്ങള്‍. 'ഇത് ഭീരുത്വപൂര്‍ണമായ ക്രൂരകൃത്യമാണ്. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇതിന് പിന്നില്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണം. ഇതിന്റെ പേരില്‍ ഒരു രാജ്യത്തെ മുഴുവനായോ അല്ലെങ്കില്‍ ഏതെങ്കിലുമൊരു വ്യക്തിയേയോ കുറ്റപ്പെടുത്താനാകുമോ?' സിദ്ദു ചോദിച്ചു. അർച്ചന പുരാൺ സിദ്ദുവിന് പകരം ഷോയിൽ ഭാഗമാകും. സിദ്ധുവിന്റെ പരാമർശങ്ങൾ ജനം നല്ല രീതിയിലല്ല സ്വീകരിച്ചതെന്നും, അതിനാൽ പരിപാടിയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്നുമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പുറത്താക്കൽ.

  അനുപം ഖേർ, മനോജ് ജോഷി എന്നിവർ സിദ്ദുവിന്റെ പരാമർശത്തെ വിമർശിച്ചിരുന്നു. വിവാദ നായകന്മാരെ സോണി ടി.വി. ഒഴിവാക്കുന്നത് ഇതാദ്യമായല്ല. മുൻപ് ഇന്ത്യൻ ഐഡൽ 10 എന്ന ഷോ വിലയിരുത്തുന്ന വിധി കർത്താക്കളുടെ പാനലിൽ നിന്നും അനു മാലിക്കിനെ മാറ്റിയിരുന്നു. #മീടൂ വിഷയത്തിൽ പരാമർശിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇത്.

  First published:

  Tags: CRPF Convoy attack in Pulwama, Navjot Singh Sidhu, Pulwama, Pulwama Attack, Pulwama remark