HOME /NEWS /Film / 'ഉയരെ' ടീം വീണ്ടും; പുതിയ ചിത്രത്തിൽ നവ്യ നായർ, സൈജു കുറുപ്പ്

'ഉയരെ' ടീം വീണ്ടും; പുതിയ ചിത്രത്തിൽ നവ്യ നായർ, സൈജു കുറുപ്പ്

നവ്യ നായർ ജാനകിയായി വരുമ്പോൾ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്

നവ്യ നായർ ജാനകിയായി വരുമ്പോൾ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്

നവ്യ നായർ ജാനകിയായി വരുമ്പോൾ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്

  • Share this:

    'ഉയരെ' (Uyare) എന്ന ചിത്രത്തിൻ്റെ വിജയത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമത് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിൽ ആരംഭിച്ചു. ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് അനീഷ് ഉപാസനയാണ്.

    പ്രണയവും, നർമ്മവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്. തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണ് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാ നായർ ജാനകിയായി വരുമ്പോൾ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു കുറുപ്പാണ്.

    മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചാണ് തുടക്കമിട്ടത്. പി.വി. ഗംഗാധരൻ ഫസ്റ്റ് ക്ലാപ്പും നൽകി. ആദ്യ ഷോട്ടിൽ നവ്യാ നായർ അഭിനയിച്ചു.

    ഷെറിൻ ഗംഗാധരൻ ഭദ്രദീപം തെളിയിച്ചു. പി.വി.ഗംഗാധരൻ, എസ്.ക്യൂബ് ഫിലിംസിൻ്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരും, നവ്യാ നായർ, സൈജു കുറുപ്പ്, അനീഷ് ഉപാസനയുടെ മാതാവ് ശ്രീദേവി, രത്തിന എന്നിവരും ചേർന്ന് ചടങ്ങ് പൂർത്തികരിച്ചു.

    കാറളം ഗ്രാമത്തിലെ ഒരു പ്രിൻ്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ചിത്രം പറയുന്നത്. അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിൽ ഇന്നും വേട്ടയാടപ്പെടുന്നു. പി.ഡബ്ള്യൂ.ഡി. സബ് കോൺട്രാക്റായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവർത്തിക്കപെടുന്നു. ഈ സംഘർഷങ്ങൾ തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

    ജോണി ആൻ്റണി, കോട്ടയം നസീർ, നന്ദു, ജോർജ് കോര, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    സംഗീതം - കൈലാസ് മേനോൻ, ഛായാഗ്രഹണം- ശ്യാംരാജ്, എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യം -ഡിസൈൻ സമീറ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രഘുരാമവർമ്മ, അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- രോഹൻരാജ്, റെമീസ് ബഷീർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - അനീഷ് നന്തിപുരം, പ്രൊഡക്ഷൻ മാനേജർ - സുജീവ് ഡാൻ, ലൈൻ പ്രൊഡ്യൂസർ - ഹാരിസ് ദേശം, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - രെത്തീന.

    ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കാന്ന ഈ ചിത്രം എസ് ക്യൂബ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു. പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്- ഋഷി ലാൽ ഉണ്ണികൃഷ്ണൻ.


    Summary: The makers of the film Uyare have announced their upcoming film, which stars Saiju Kurup and Navya Nair

    First published:

    Tags: Malayalam cinema 2022, Navya nair, Saiju Kurup