• HOME
  • »
  • NEWS
  • »
  • film
  • »
  • മാതൃവാത്സല്യത്തിന്റെ ചുവടുകളുമായി നവ്യ

മാതൃവാത്സല്യത്തിന്റെ ചുവടുകളുമായി നവ്യ

  • Last Updated :
  • Share this:
    കുഞ്ഞിനെ താലോലിക്കുന്ന, കുസൃതികളിൽ ആന്ദം കൊള്ളുന്ന, പൈതലിന്റെ വിശപ്പകറ്റുന്ന അമ്മ. നൃത്തരൂപത്തിൽ ആ അമ്മയെ അവതരിപ്പിക്കുകയാണ് നവ്യ നായർ തന്റെ ആദ്യ ഭരതയനാട്യം വീഡിയോ 'ചിന്നം ചിരു കിളിയെ'യിലൂടെ. കവി സുബ്രമണ്യ ഭാരതിയുടെ കവിതയെ ആസ്‌പദമാക്കി രചിച്ചിരിക്കുന്ന നൃത്ത ശിൽപ്പത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. എന്നാലിവിടെ മാതൃ വാത്സല്യം മാത്രമല്ല പറയുന്നത്. സമൂഹത്തിനു അമ്മയുടെ ഉണർത്തു പാട്ടു കൂടിയാണ്.



    "അമ്മയും കുഞ്ഞും തമ്മിലുള്ള അപരിമിതമായ സ്നേഹം പറയുന്ന ഒരു ചെറിയ നൃത്ത വീഡിയോയുമായി ഞാൻ വരികയാണ്. ഞാൻ തന്നെ സംവിധാനം ചെയ്തു അവതരിപ്പിക്കുന്നത്. എന്റെ ആദ്യ സംരംഭമെന്ന നിലയിൽ നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും അപേക്ഷിക്കുന്നു," നൃത്തത്തെക്കുറിച്ച്‌ വീഡിയോയുടെ പ്രഖ്യാപന വേളയിൽ നവ്യ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. മനു ഭരതൻ നൃത്ത സംവിധാനം നിർവഹിച്ചു ജിമ്മി റെയ്നോൾഡ്സ് നിർമ്മിക്കുന്നതാണ് വീഡിയോ.

    പിന്നണിയിൽ ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക വൈദ്യനാഥൻ. മിഥുൻ ബാബു (വയലിൻ), മനോജ് (വീണ), ആർ. ഹരികൃഷ്ണൻ (മൃദംഗം), മധു പോൾ (കീബോർഡ്) എന്നിവരടങ്ങുന്നതാണു സംഗീതം. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. വിവാഹ ശേഷം അഭിനയ ലോകത്തു നിന്നും ഇടവേളയെടുത്ത നവ്യ, ചെറിയ രീതിയിൽ തിരിച്ചു വരവ് നടത്തിയിരുന്നു. ഒഴിവു വേളകൾ എഴുത്തിനും കൂടി മാറ്റി വച്ച നടി നവ്യ രസങ്ങളെന്ന പേരിൽ ഒരു പുസ്തകം രചിച്ചിരുന്നു.

    First published: