സായ് പല്ലവിയും ധനുഷും ആടി തകർത്ത റൗഡി ബേബി കാണാത്തവരായി ആരും ഉണ്ടാവില്ല. പല നൃത്ത രംഗങ്ങൾക്കും അനുകരണം ഉണ്ടാവുന്നത് സ്വാഭാവികം. അത്തരത്തിൽ ഒരാൾ സായിയുടെ കിടിലൻ നൃത്ത രംഗങ്ങൾ നിറഞ്ഞ റൗഡി ബേബി വീണ്ടും കളിക്കുകയാണ്. മറ്റാരുമല്ല, നവ്യ നായർ. സ്കൂൾ കലോത്സവ വേദിയിൽ നിന്നും സിനിമയിലേക്കെത്തിയ നവ്യ നല്ലൊരു ക്ലാസിക്കൽ നർത്തകി കൂടിയാണ്. ഇനി പ്രേക്ഷകർക്ക് തീരുമാനിക്കാം, സായ് ആണോ നവ്യ ആണോ മികച്ച നർത്തകി എന്ന്.
തമിഴ് സിനിമാ നൃത്ത രംഗത്തെ കുലപതിയായ പ്രഭു ദേവയാണ് മാരി 2ലെ ഈ ഗാനരംഗത്തിന്റെ കൊറിയോഗ്രാഫർ. ആറാത്ത് ആനന്ദി എന്ന ഓട്ടോ ഡ്രൈവർ കഥാപാത്രമാണ് സായ് പല്ലവി. ധനുഷ് നായകനാവുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറാണ് മറ്റൊരു നായിക. പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് തമിഴ്‍നാട് സ്വദേശിയായ സായ്. ചിത്രത്തിൽ മലയാളി സാന്നിധ്യമായി നടൻ ടൊവിനോ തോമസ്സുമുണ്ട്. 31 കോടിക്ക് മുകളിൽ പേർ ഇതിനോടകം യൂട്യൂബിൽ റൗഡി ബേബി കണ്ടിരിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Maari 2 Rowdy Baby, Maari 2 Rowdy Baby trending on YouTube, Navya nair, Rowdy Baby Dhanush-Sai Pallavi song