• HOME
  • »
  • NEWS
  • »
  • film
  • »
  • നേരം വെളുത്താൽ മുതൽ വിളിയാണല്ലോ; കുട്ടി ബാലാമണിയെ ചേർത്തു പിടിച്ച് നവ്യ നായർ

നേരം വെളുത്താൽ മുതൽ വിളിയാണല്ലോ; കുട്ടി ബാലാമണിയെ ചേർത്തു പിടിച്ച് നവ്യ നായർ

Navya Nair embraces the little Balamani in the announcement video of her comeback movie | നന്ദനത്തിലെ ഡയലോഗുമായി കുഞ്ഞു ബാലാമണി നവ്യക്കൊപ്പം

കുഞ്ഞ് 'ബാലാമണി'ക്കൊപ്പം നവ്യ

കുഞ്ഞ് 'ബാലാമണി'ക്കൊപ്പം നവ്യ

  • Share this:
    അതെങ്ങനാ, നേരം വെളുത്താൽ അന്തിയാവണ വരെ വിളിയല്ലേ, ബാലാമണിയെ, ബാലാമണിയെ... മലയാളി പ്രേക്ഷകർക്ക് എങ്ങനെ മറക്കാനാവും ഈ ഡയലോഗ്? വർഷങ്ങൾക്കിപ്പുറം നവ്യയുടെ ഡയലോഗുമായി ഒരു കൊച്ചു ബാലാമണി എത്തിയിരിക്കുകയാണ്. ആ ബാലാമണിയെ നെഞ്ചോടു ചേർത്ത് പിടിക്കുകയാണ് നവ്യ.

    എട്ട് വർഷങ്ങൾക്ക് ശേഷം നവ്യ വെള്ളിത്തിരയിലേക്ക് മടങ്ങി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപന വീഡിയോയിലാണ് കുഞ്ഞ് ബാലാമണി എത്തുന്നത്. തീ പോലെ ഉയർന്ന് പൊങ്ങുന്ന കഥയുമായാണ് നവ്യയുടെ മടങ്ങി വരവ്. ജീവിതത്തിലെ ഏക സമ്പാദ്യമായ താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെയുള്ള നിരാലംബയായ സ്ത്രീയുടെ ഓട്ടപാച്ചിലുമായാണ് 'തീ' എന്ന് പേരുള്ള ചിത്രത്തിൽ നവ്യ മടങ്ങിയെത്തുന്നത്.

    ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന ചിത്രം വി.കെ. പ്രകാശ് സംവിധാനം ചെയ്യും. എസ്. സുരേഷ് ബാബുവാണ് രചന.

    'സീൻ ഒന്ന് നമ്മുടെ വീട്' എന്ന സിനിമയിലാണ് നവ്യ ഏറ്റവും ഒടുവിലായി വേഷമിട്ടത്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിന്ന നവ്യ ഈ ചിത്രത്തിൽ മുഖം കാണിച്ചെങ്കിലും തുടർന്നഭിനയിച്ചില്ല.

    മഞ്ജു വാര്യർ നടത്തിയ തിരിച്ചു വരവാണ് തന്റെ ആത്മവിശ്വാസം കൂട്ടിയതെന്ന്‌ നവ്യ വിശ്വസിക്കുന്നു. അതുപോലൊരു കഥാപാത്രം കിട്ടാനുള്ള കാത്തിരിപ്പിലായിരുന്നു ഇത്രയും വർഷങ്ങൾ കടന്ന് പോയതെന്നും നവ്യ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.








    View this post on Instagram





    My new dream ... my movie .. the fire in you , me and everyone ... prayers .. love .. happiness .. peace ✌🏻✌🏻✌🏻


    A post shared by Navya Nair (@navyanair143) on




    Published by:meera
    First published: