• HOME
  • »
  • NEWS
  • »
  • film
  • »
  • Navya Nair: നവ്യ നായർക്ക് അഭിനയവും നൃത്തവും കൂടാതെ ഇങ്ങനെ ഒരു പാഷൻ ഉള്ളത് അറിയാമായിരുന്നോ?

Navya Nair: നവ്യ നായർക്ക് അഭിനയവും നൃത്തവും കൂടാതെ ഇങ്ങനെ ഒരു പാഷൻ ഉള്ളത് അറിയാമായിരുന്നോ?

Navya Nair reveals her passion for Crossfit in an Instagram video | വീഡിയോയുമായി നവ്യ ഇൻസ്റ്റാഗ്രാമിൽ

നവ്യ നായർ

നവ്യ നായർ

  • Share this:
    നല്ല അഭിനേത്രിയും നർത്തകിയും ആണ് നവ്യ നായർ എന്ന് എല്ലാർക്കും അറിയാം. കൂടാതെ എഴുത്തിലും പാചകത്തിലും കൈ കടത്താറുമുണ്ട് താരം. എന്നാൽ നവ്യക്ക് ഇങ്ങനെ ഒരു പാഷൻ ഉണ്ടെന്ന് പലർക്കും അറിയില്ല. അതിപ്പോഴാണ് നവ്യ വെളിപ്പെടുത്തുന്നത്. ജിമ്മിൽ ക്രോസ്ഫിറ്റ് വർക്ക്ഔട്ട് ചെയ്യുന്ന തന്റെ വീഡിയോ താരം പോസ്റ്റ് ചെയ്യുകയാണ്. ചുമലിൽ കനത്ത ഭാരവുമായി ജിമ്മിൽ കഠിനാധ്വാനം ചെയ്യുന്ന വിഡിയോയാണ് നവ്യ പോസ്റ്റ് ചെയ്യുന്നത്. ക്രോസ്ഫിറ്റ് ഒരു 'അഡിക്ഷൻ' എന്നാണ് നവ്യ പറയുന്നത്.




    വിവാഹ ശേഷം സിനിമയിൽ മടങ്ങിയെത്തിയ നവ്യ ഏറ്റവും ഒടുവിലായി വേഷമിട്ടത് 'സീൻ ഒന്ന് നമ്മുടെ വീട്' എന്ന ചിത്രത്തിലാണ്. ശേഷം നൃത്തത്തിനായി കൂടുതൽ സമയം ചിലവഴിച്ചു. അടുത്തിടെ 'ചിന്നം ചിരു കിളിയെ' എന്ന നൃത്ത ആൽബം പുറത്തിറക്കിയിരുന്നു. 'നവ്യ രസങ്ങൾ' എന്ന പേരിൽ ഒരു പുസ്തകവും ഇതിനോടകം പ്രസിദ്ധീകരിച്ചിരുന്നു. അവാർഡ് വേദികളിലെ സ്ഥിരം സാന്നിധ്യമാണ് നവ്യ.

    First published: