കാഞ്ഞാണി: കുടുംബശ്രീ പ്രവർത്തകർക്ക് (workers of Kudumbashree) വേണ്ടി കാഞ്ഞാണി സിംല തിയെറ്ററിൽ 'ഒരുത്തീ' (Oruthee) പ്രദർശിപ്പിച്ചതിനൊടുവിൽ നായിക നവ്യ നായർ (Navya Nair) നേരിട്ടെത്തി. മോണിങ് ഷോ കഴിഞ്ഞ ഉടനെ നായികയെ തിയെറ്ററിൽ നേരിട്ട് കണ്ടതോടെ കുടുംബശ്രീ പ്രവർത്തകർ ആവേശത്തിലായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയുടെ തൃശൂർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് കുടുംബശ്രീ ശാക്തീകരണത്തിൻ്റെ ഭാഗമായാണ് കുടുംബശ്രീ പ്രവർത്തകർക്ക് വേണ്ടി സ്ത്രീപക്ഷ സിനിമയായ 'ഒരുത്തീ' പ്രത്യേകം പ്രദർശിപ്പിച്ചത്.
നവ്യ ആദ്യമായി നായികയായി അഭിനയിച്ച 'നന്ദനം' സിനിമ ഈ തിയെറ്ററിൽ 54,000 പേർ കണ്ടുവെന്ന് മാനേജിങ്ങ് പാർട്ട്നറും ഫിലിം ചേംബർ ഓഫ് കോമേഴ്സ് ജനറൽ സെക്രട്ടറിയുമായ ബി.ആർ. ജേക്കബ് പറഞ്ഞതോടെ നവ്യ ത്രില്ലിലായി. മറുപടി പ്രസംഗത്തിൽ ഇക്കാര്യം ഓർമ്മിച്ച് പറഞ്ഞ നവ്യക്ക് സന്തോഷം കൊണ്ട് വാക്കുകൾ ഇടറി, കണ്ണുകൾ നിറഞ്ഞു.
'ഒരുത്തീ' നിങ്ങളിലെ ഒരുത്തിയാണ്. സാധാരണക്കാരിൽ സാധാരണക്കാരി. ഈ സിനിമയിലെ എൻ്റെ കഥാപാത്രമായ രാധാമണി ജീവിക്കാൻ വേണ്ടി രാവിലെ മുതൽ വൈകിട്ട് വരെ ഓട്ടപ്പാച്ചിൽ നടത്തുന്ന നമ്മളിലൊരുവളാണ്. ഇത് ഫാമിലി ഏറ്റെടുത്ത സിനിമയാണ്. പതുക്കെ ഈ സിനിമാ മുന്നേറുമെന്ന് പ്രതീക്ഷയുണ്ട് - നവ്യ നായർ പറഞ്ഞു. കാഞ്ഞാണി സിംല മൂവീസ്, ബ്രഹ്മകുളം തിയറ്ററിൻ്റെ ഉപഹാരം നവ്യ നായർക്ക് മാനേജിംങ്ങ് പാർട്ടണർ ബി.ആർ.ജേക്കബ് സമ്മാനിച്ചു.
ഫിലിം ചേംബർ ഓഫ് കോമേഴ്സ് എക്സിക്യൂട്ടീവ് അംഗവും നടനുമായ എ. മാധവൻ, ഷോഗൺ ഫിലിംസ് ആർ. രാജു, സിംല - ബ്രഹ്മകുളം തിയെറ്റർ മാനേജിംങ്ങ് പാർട്ടണർ ബി.ആർ. ടോണി എന്നിവർ പ്രസംഗിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ ക്രെഡിറ്റ് ചീഫ് മാനേജർ ഷനുജാഷാ, സെയിൽസ് ചീഫ് മാനേജർ രൂപാ ജോണി, സീനിയർ മാനേജർ പ്രദീപ്, മറ്റ് ഉദ്യോഗസ്ഥരായ ദേവി, മദൻ എന്നിവരും പങ്കെടുത്തു.
Summary: Navya Nair had a whale of a time with the workers of Kudumbashree following a special screening arranged for them in Simla theatre, Kanjani. This is not the first time, the theatre has lapped up the actor and her movie. Nandanam, her debut as a female lead, was watched by more than 50K viewers in the same placeഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.