• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നവാസുദ്ദീന്‍ സിദ്ദിഖി തമിഴിലേക്ക്; അരങ്ങേറ്റം രജനികാന്തിനൊപ്പം

news18india
Updated: July 19, 2018, 10:36 AM IST
നവാസുദ്ദീന്‍ സിദ്ദിഖി തമിഴിലേക്ക്; അരങ്ങേറ്റം രജനികാന്തിനൊപ്പം
news18india
Updated: July 19, 2018, 10:36 AM IST
സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് അണിയിച്ചൊരുക്കുന്ന ചിത്രം. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. നിരവധി അഭ്യൂഹങ്ങളാണ് ചിത്രത്തെ കുറിച്ച് പുറത്തു വരുന്നത്. ചിത്രത്തിൽ ആരാകും രജനിയുടെ നായികയായി എത്തുക എന്നത് ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരിക്കുന്ന കാര്യമാണ്.

സിമ്രാൻ ആകും നായിക എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ മികച്ച താരങ്ങളിലൊരാളായ നവാസുദ്ദീൻ സിദ്ദിഖി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നതും ശ്രദ്ധേയമാണ്. സൺ പിക്ചേഴ്സ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിദ്ദിഖിയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് ഇത്.

ബോബി സിംഹ, സാനന്ത് റെഡ്ഡി, മേഘ ആകാശ് എന്നിവരും ചിത്രത്തിലുണ്ട്. ഡെറാഡൂൺ, ഡാർജിലിംഗ്, ചെന്നൈ, എന്നിവിടങ്ങളിലാണ് ചിത്രം ഷൂട്ട് ചെയ്യുന്നത്.
First published: July 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍