അതിഗുരുതരമായ ശാരീരിക ക്ഷതം ഏറ്റ ശേഷമാണ് യുവ സംവിധായക നയന സൂര്യൻ (Nayana Sooryan) മരിച്ചതെന്ന് രേഖപ്പെടുത്തിയ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2019 ഫെബ്രുവരി മാസത്തിൽ മരണം നടന്നിട്ടും, നാല് വർഷത്തോളം പിന്നിടുമ്പോഴാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. പ്രമേഹരോഗിയായ നയന വിഷാദം ബാധിച്ചതിനെ തുടർന്ന്, ഷുഗർ താഴ്ന്ന നിലയിലെത്തി മരിച്ചു എന്നാണ് മരണകാരണമായി പ്രചരിച്ചത്. എന്നാൽ ആന്തരികാവയങ്ങൾക്കുൾപ്പെടെ ക്ഷതമേറ്റിരുന്നു എന്നും, കഴുത്തിൽ നീളൻ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഈ വേളയിൽ നയനയുടെ മരണത്തിൽ ദുരൂഹത വീഴ്ത്തുന്ന ചില വിഷയങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയാണ് നിർമാതാവും മുതിർന്ന പ്രൊഡക്ഷൻ കണ്ടറോളറുമായ ഷിബു ജി. സുശീലൻ.
Also read: Nayana Sooryan | നയന സൂര്യന്റെ മരണം അന്വേഷണ വിധേയമാക്കണം, ആഭ്യന്തരമന്ത്രി ഇടപെടണം: വിധു വിൻസെന്റ്
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പത്രവാർത്ത ഷെയർ ചെയ്തു കൊണ്ട് അദ്ദേഹം ചില ചോദ്യങ്ങളുയർത്തുന്നു:
1) ഈ പത്രവാർത്ത സത്യമാണെങ്കിൽ അസിസ്റ്റന്റ് ഡയറക്ടർ നയനയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഇത്രയും വർഷം ഒളിപ്പിച്ചു വെച്ചിരുന്നു എന്നാണ്… ആരാണ് ഒളിപ്പിച്ചു വെച്ചത് ??..
2) അറിയേണ്ടത് ആർക്ക് വേണ്ടി ഇങ്ങനെ ചെയ്തു? അതോ കേരളത്തിൽ പോസ്റ്റ്മാർട്ടം റിപ്പോർട്ട് വരാൻ ഇത്രയും വർഷം എടുകുമോ?
3)ആർക്കോ വേണ്ടപ്പെട്ട…ആരോ ഉണ്ട് ഇതിന് പിന്നിൽ എന്ന് സാരം… ആര്?
4) വനിതാ കമ്മീഷന് ഈ കേസിൽ ഇടപെടാൻ സാധിക്കില്ലേ?
5)സിനിമ സംഘടനകൾ എല്ലാം ശക്തമായി ഇതിനെതിരെ പ്രതികരിക്കുക…
6) വനിതസംഘടനയായ WCC ഒരു വനിതാ അസിസ്റ്റന്റ് ഡയറക്ടറുടെ ദുരൂഹമായ മരണത്തിന്റെ സത്യം പുറത്തു കൊണ്ട് വരാൻ ശക്തമായനിലപാട് എടുക്കാൻ അഭ്യർത്ഥിക്കുന്നു.
7 ) ഇടതുപക്ഷ സർക്കാരിന്റെ കൂടെ എന്നും ഉണ്ടായിരുന്ന സംവിധായകൻ ലെനിൻ രാജേന്ദ്രൻ സാറിന്റെ കൂടെ സിനിമയിലും, KSFDC ചെയർമാൻ ആയിരിക്കെ സാറിന്റെ ഓഫീസ് കാര്യങ്ങളിൽ സഹായിക്കാനും നയനസൂര്യൻ ഉണ്ടായിരുന്നതാണ്.. അപ്പോൾ നയനയുടെ മരണത്തിന്റെ ദുരൂഹത മാറ്റുവാൻ നമ്മുടെ സർക്കാരിന് ബാധ്യത ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു…
8)കേരളത്തിലെ ആഭ്യന്തരമന്ത്രികൂടിയായ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇടപ്പെട്ടുകൊണ്ട് സത്യാവസ്ഥ പുറത്തുകൊണ്ട് വരാൻ ശ്രമിക്കണമെന്ന് ഒരു സിനിമ പ്രവർത്തകൻ എന്ന നിലയിൽ അഭ്യർത്ഥിക്കുന്നു.
സുഹൃത്തുക്കളാണ് നയനയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലേക്കു വെളിച്ചം വീശിയതും, അന്വേഷണം ആവശ്യപ്പെട്ടതും. ദീർഘകാലം സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹായിയായി പ്രവർത്തിച്ച നയന, ക്രോസ്സ്റോഡ് എന്ന ആന്തോളജി ചിത്രത്തിലെ ‘പക്ഷിയുടെ മനം’ എന്ന സെഗ്മെന്റ് സംവിധാനം ചെയ്തിരുന്നു. ഒട്ടേറെ സിനിമകളുടെ സാങ്കേതിക വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുമുണ്ട്.
Summary: Nayana Sooryan death: Producer Shibu G Suseelan demands enquiry. A postmortem report mentioning grave injuries on the body got released just recently
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.