• HOME
  • »
  • NEWS
  • »
  • film
  • »
  • MOVIES NAYANTHARA TO REPRISE DOUBLE ROLE IN DIFFERENT VOICE MODULATIONS FOR

രണ്ട് കഥാപാത്രങ്ങൾ, രണ്ട് വ്യത്യസ്ത ശബ്ദങ്ങൾ; നയൻതാര പൊളിക്കും

Nayanthara in Airaa | കൂടുതൽ വിവരങ്ങൾ വിഡിയോയിൽ കാണാം

Nayanthara in Airaa | കൂടുതൽ വിവരങ്ങൾ വിഡിയോയിൽ കാണാം

Nayanthara in Airaa | കൂടുതൽ വിവരങ്ങൾ വിഡിയോയിൽ കാണാം

  • Share this:
    ഇരുളും വെളിച്ചവുമെന്നപോലെ വ്യത്യസ്ത ദ്രുവങ്ങളിലെ കഥാപാത്രങ്ങളുമായാണ് തമിഴ് ചിത്രം ഐറരിൽ നയൻതാരയെ കാണുക. ഇരട്ട വേഷം എന്നത് ചിത്രത്തിൻറെ ഹൈലൈറ് ആണ്. എന്നാൽ രണ്ട് വേഷം പോലെ തന്നെ വളരെയധികം റിസ്ക് എടുത്ത് ലേഡി സൂപ്പർസ്റ്റാർ നയൻസ് ചെയ്ത ഒരു കാര്യം കൂടിയുണ്ട്. ഇക്കഴിഞ്ഞ ദിവസം പുറത്തു വന്ന ഐറ മേക്കിങ് വിഡിയോയിൽ സംവിധായകൻ തന്നെയാണ് അത് വെളിപ്പെടുത്തുന്നതും. വളരെ വ്യത്യസ്തമായ ശബ്ദങ്ങളാണ് ചിത്രത്തിനായി നയൻ‌താര റെക്കോർഡ് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ വിഡിയോയിൽ കാണാം.



    ശ്രദ്ധേയ ഹ്രസ്വചിത്രങ്ങളുടെ സംവിധായകനായ കെ.എം. സർജുൻ ഒരുക്കുന്ന ഐറയുടെ നിർമ്മാതാക്കൾ കെ.ജെ.ആർ. സ്റ്റുഡിയോസ് ആണ്. നയൻതാരയുടെ ഈ വർഷത്തെ പ്രധാന ചിത്രങ്ങളിൽ ഒന്നാവുമിത്. മലയാളി താരം കുളപ്പുള്ളി ലീല ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാർച്ച് 29ന് ചിത്രം റിലീസ് ആവും.

    അന്യ ഭാഷകളിലെ തിരക്കേറിയ താരമായ നയൻതാര മലയാളത്തിൽ വടക്കുനോക്കിയന്ത്രം പുതു കാലഘട്ടത്തിൽ ചിത്രീകരിക്കുന്ന ലവ്, ആക്ഷൻ, ഡ്രാമയിൽ നായികയായി എത്തുന്നുണ്ട്. നിവിൻ പോളിയാണ് നായകൻ. സയെ റാ നരസിംഹ റെഡ്ഢിയെന്ന ചിരഞ്ജീവി ചിത്രത്തിന്റെ ഭാഗം കൂടിയാണ് താരം. നയൻസിന്റെ കോലമാവ്‌ കോകില, ഇമൈഗ നൊടികൾ, വിശ്വാസം എന്നീ തമിഴ് ചിത്രങ്ങൾ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു.

    First published:
    )}