നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ന്യൂയോർക്ക് ടൈംസ് നിർദ്ദേശിച്ച അഞ്ച് സിനിമകളിൽ 'നായാട്ട്'

  ന്യൂയോർക്ക് ടൈംസ് നിർദ്ദേശിച്ച അഞ്ച് സിനിമകളിൽ 'നായാട്ട്'

  Nayattu finds way to the 5 best watch movies by New York Times | ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് വിദേശ സിനിമകളുടെ പട്ടികയിൽ 'നായാട്ട്'

  നായാട്ട്

  നായാട്ട്

  • Share this:
   മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത മലയാള ചിത്രം 'നായാട്ട്' ന്യൂയോർക്ക് ടൈംസ് നിർദ്ദേശിക്കപ്പെട്ട അഞ്ച് പ്രധാന ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി. ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് വിദേശ സിനിമകളുടെ പട്ടികയാണ് പുറത്തു വന്നിരിക്കുന്നത്.

   പ്രേക്ഷകർ ഉൾക്കിടിലത്തോടെ ഉൾക്കൊണ്ട 'ജോസഫ്' എന്ന സിനിമയ്ക്ക് ശേഷം ഷാഹി കബീർ എന്ന രചയിതാവ് അവതരിപ്പിച്ച മറ്റൊരു പോലീസ് കഥയാണ് നായാട്ട്.

   കാക്കി അണിഞ്ഞവർ സമൂഹത്തിന് മുന്നിൽ പ്രധാനമായും മൂന്നാംമുറക്കാർ, അല്ലെങ്കിൽ ന്യൂ ജെൻ പിള്ളേരുടെ 'പോലീസ് മാമന്മാർ' ഒക്കെയാവും. പക്ഷെ അവർക്കിടയിൽ വേട്ടയാടപ്പെടുന്നവരും നിരാശരാകുന്നവരും വേദനയുടെ ചവർപ്പ് കടിച്ചമർത്തുന്നവരുമുണ്ടെന്ന് മലയാളി സമൂഹം അൽപ്പമെങ്കിലും തിരിച്ചറിയാൻ തുടങ്ങിയത് വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞ ഏതാനും പോലീസ് ആത്മഹത്യകളിലൂടെയാണ്. പിന്നാമ്പുറ കാഴ്ചകളുടെ മഞ്ഞുപർവ്വതത്തിന്റെ മുകൾഭാഗം എങ്കിലും പൊതുസമൂഹത്തിനു മുന്നിൽ തെളിഞ്ഞത് അവിടം മുതലാണ്.

   കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവരുടെ പോലീസ് ജീവിതവും ഓട്ടപ്പാച്ചിലുകളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.   വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ബലിയാടാക്കപ്പെടുന്ന മൂന്നു പൊലീസുകാരെ വേട്ടയാടുന്ന നരനായാട്ടാണ് ഇവിടെ പ്രമേയം. ഒരു ഉപതെരഞ്ഞെടുപ്പിന്റെ പടിവാതുക്കൽ, ഇരുപതു കൊല്ലത്തോളം പോലീസ് സേനയെ സേവിച്ച എ.എസ്.ഐ. മണിയൻ (ജോജു), ജോലിയിൽ പ്രവേശിച്ച് അധികനാളാകാത്ത പ്രവീൺ മൈക്കിൾ (കുഞ്ചാക്കോ ബോബൻ), സുനിത (നിമിഷ) എന്നിവരുടെ ജീവിതം തകിടംമറിയുന്ന ഒരു രാത്രിയിലൂടെ 'നായാട്ടിന്' തിരശീല ഉയരുകയാണ്.

   നായാട്ട് സിനിമയിലെ ജോജു ജോർജിന്റെ പ്രകടനത്തെ പ്രകീർത്തിച്ച് ബോളിവുഡ് നടൻ രാജ്‌കുമാർ റാവു പോസ്റ്റ് ചെയ്തിരുന്നു. നെറ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന ചിത്രം കണ്ട ശേഷമാണ് രാജ്‌കുമാർ റാവു ജോജുവിന്‌ നേരിട്ട് സന്ദേശമയച്ചത്. സിനിമയും ജോജുവിന്റെ മികച്ച പ്രകടനവും ഇഷ്‌ടപ്പെട്ടു. ഇനിയും ഇത്തരം റോളുകൾ പ്രേക്ഷകർക്ക് സമ്മാനിക്കണം എന്നു പറഞ്ഞുകൊണ്ടാണ് രാജ്‌കുമാർ സന്ദേശം അവസാനിപ്പിച്ചത്.

   ശുഭപര്യവസായിയായ സർവൈവൽ ത്രില്ലർ പരിചയിച്ച കാഴ്ചക്കാർക്കിടയിൽ സർവൈവൽ ട്രാജഡി ത്രില്ലർ കൊണ്ടൊരു പരീക്ഷണമായിരുന്നു 'നായാട്ട്'.

   Summary: Malayalam movie Nayattu enters the five must watch films suggested by The New York Times. NY Times observes that 'The rot of systemic corruption slowly reveals its horrifying depths' in the movie. The film stars Joju George, Kunchacko Boban and Nimisha Sajayan in the lead roles
   Published by:user_57
   First published:
   )}