ജീവിത യാത്രയിൽ അഞ്ചു വർഷം പൂർത്തിയാക്കി നസ്രിയയും ഫഹദും
ജീവിത യാത്രയിൽ അഞ്ചു വർഷം പൂർത്തിയാക്കി നസ്രിയയും ഫഹദും
Nazriya Nazim and Fahadh Faasil complete five years of marital life | 'ബാംഗ്ലൂർ ഡേയ്സ്' എന്ന ചിത്രത്തിൽ ഭാര്യാ ഭർത്താക്കന്മാരായി അഭിനയിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം
ഫഹദ് ഫാസിലിനും നസ്രിയ നസീമിനും ഇന്ന് അഞ്ചാം വിവാഹ വാർഷികം. 2014 ഓഗസ്റ്റ് 21ന് തിരുവനന്തപുരം അൽ-സാജ് കൺവെൻഷൻ സെന്ററിലായിരുന്നു ഇവരുടെ വിവാഹം. 'ബാംഗ്ലൂർ ഡേയ്സ്' എന്ന ചിത്രത്തിൽ ഭാര്യാ ഭർത്താക്കന്മാരായി അഭിനയിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നസ്രിയ 2018ൽ പുറത്തു വന്ന അഞ്ജലി മേനോൻ ചിത്രം കൂടെയിലൂടെ അഭിനയ രംഗത്തേക്ക് മടങ്ങി വന്നിരുന്നു. ശേഷം നിർമ്മാതാവിന്റെ റോളിലും നസ്രിയ എത്തി.
ഫേസ്ബുക് പോസ്റ്റ് വഴിയാണ് നസ്രിയ ഈ ദിവസം തങ്ങളുടെ വിവാഹ വാർഷികം ആണെന്ന വാർത്ത ആരാധകരെ ഓർമ്മിപ്പിച്ചത്. ഫഹദ് ചിത്രം ട്രാൻസിൽ നസ്രിയയും ഫഹദും ഒന്നിച്ചെത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.