നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • നസ്രിയ തെലുങ്ക് സിനിമയിൽ; ആദ്യ ചിത്രം നാനിക്കൊപ്പം

    നസ്രിയ തെലുങ്ക് സിനിമയിൽ; ആദ്യ ചിത്രം നാനിക്കൊപ്പം

    Nazriya Nazim debuts in Telugu | ദീപാവലിക്ക് മുൻപായി ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം പ്രഖ്യാപിച്ച്‌ നസ്രിയ നസീം

    നസ്രിയ

    നസ്രിയ

    • Share this:
      ദീപാവലിക്ക് മുൻപായി ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം പ്രഖ്യാപിച്ച്‌ നടി നസ്രിയ നസീം. തെലുങ്ക് താരം നാനി നായകനാകുന്ന നാനി 28 എന്ന ചിത്രത്തിലാണ് നസ്രിയ നസീം വേഷമിടുക. വിവേക് ആത്രേയയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ആയിരിക്കും ഈ ചിത്രമെന്നാണ് പ്രഖ്യാപന വേളയിൽ പ്രേക്ഷകർക്ക് ലഭിക്കുന്ന ഉറപ്പ്. നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.

      നവംബർ 21ന് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കും. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. പ്രഖ്യാപന പോസ്റ്റർ മാത്രമാണ് ഇന്ന് പുറത്തിറക്കിയിരിക്കുന്നത്. തന്റെ ആദ്യ തെലുങ്ക് ചിത്രം ആണ് ഇതെന്നും ആകെ ത്രില്ലടിച്ചിരിക്കുകയാണ് എന്നും നസ്രിയ ഈ വിശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞു.



      നസ്രിയയും നാനിയും ചേർന്നുള്ള ജോഡിയെ ഡ്രീം കോംബോ എന്നാണ് സംവിധായകൻ വിവേക് വിശേഷിപ്പിക്കുന്നത്. മറ്റു താരങ്ങൾ ആരൊക്കെയാണെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് നാനി. വേറെയും ചില ചിത്രങ്ങൾ നാനിയുടേതായുണ്ട്.

      ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഭർത്താവ് ഫഹദ് ഫാസിലിനൊപ്പം നസ്രിയ 'ട്രാൻസിൽ' നായികാ വേഷത്തിൽ എത്തിയിരുന്നു. റിലീസിന് മുൻപ് യാതൊരുവിധ പ്രചരണങ്ങളും നടത്താതെ തീർത്തും സർപ്രൈസായി ദുൽഖർ സൽമാൻ നിർമ്മിച്ച 'മണിയറയിലെ അശോകൻ' എന്ന സിനിമയിൽ നസ്രിയ അതിഥി വേഷത്തിൽ എത്തുകയും ചെയ്‌തു. ക്ലൈമാക്സിനോട് അടുത്താണ് നസ്രിയയുടെ വരവ് ഉണ്ടായത്. ഗ്രിഗറിയുടെ നായികമാരിൽ ഒരാളായിരുന്നു നസ്രിയ.

      വിവാഹ ശേഷം നീണ്ട നാൾ അഭിനയത്തിൽ നിന്നും മാറി നിന്ന നസ്രിയ പൃഥ്വിരാജ് ചിത്രം 'കൂടെ'യിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് തിരികെയെത്തിയത്.
      Published by:user_57
      First published:
      )}